Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടായിപ്പാലത്ത്​...

എടായിപ്പാലത്ത്​ മണ്ണിടിച്ചിൽ; റോഡ്​ തകർന്നു

text_fields
bookmark_border
ഗതാഗതം മേസ്​തിരിക്കുഴി വഴി മലപ്പുറം: ഹാജിയാർപള്ളി-മുതുവത്തുപറമ്പ്​-എടായിപ്പാലം റോഡിൽ ​മണ്ണിടിഞ്ഞ്​ റോഡ്​ തകർന്നു. വെള്ളിയാഴ്​ച രാത്രി ഒന്നരയോടെയാണ്​ ​േസാപ്പുകമ്പനിയിൽ റോഡ്​ തകർന്നത്​. റോഡ്​ പൂർവസ്ഥിതിയിലാകുന്നതുവരെ ഇതുവഴി ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലി​ൻെറ ആഘാതത്തിൽ ​വൈദ്യുതി കമ്പികൾ പൊട്ടി. മുതുവത്തുപറമ്പ്​, കാരപ്പറമ്പ്​ എന്നിവിടങ്ങളിലേക്ക്​ വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പും​ പൊട്ടി. വൈദ്യുതിയും കുടിവെള്ള വിതരണവും പുനഃസ്ഥാപിച്ചു. പൊതുമരാമത്ത്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 120 അടി താഴ്​ചയുള്ള ഈ ഭാഗത്ത്​ മണ്ണ്​ ഇട്ട്​ ഉയർത്തി നിർമിക്കേണ്ടി വരും. ഇപ്പോൾ മേസ്​തിരിക്കുഴി ​ഇ. അഹമ്മദ്​ സ്​മാരക റോഡ്​ വഴിയാണ്​ വാഹനങ്ങൾ പോകുന്നത്​. മണ്ണിടിച്ചിലിനെ തുടർന്ന്​ ആളപായമില്ല. ഈ ഭാഗങ്ങളിൽ നിർമിക്കുന്ന വീടുകളിലേക്കും സമീപ​േത്തക്കുമാണ്​ മണ്ണ്​ എത്തിയത്​. കൗൺസിലർമാരായ റിനിഷ റഫീഖ​്​്്്​, പരി മജീദ്​, പൊതുമരാമത്ത്​ വിഭാഗം എൻജിനീയർ സമീർ എന്നിവർ സ്ഥലം സന്ദർശിച്ചു. mm aslm2 edayipalam ഹാജിയാർപള്ളി- മുതുവത്തുപറമ്പ്​- എടായിപ്പാലം റോഡ്​ മണ്ണിടിഞ്ഞ്​ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story