Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉറ്റവർക്ക്​ ഒരു...

ഉറ്റവർക്ക്​ ഒരു നോക്കുകാണായില്ല; സുധീർ യാത്രയായി

text_fields
bookmark_border
വളാഞ്ചേരി/കോഴിക്കോട്​: കോവിഡ് പോസിറ്റിവ് ആയതിനാൽ നാട്ടുകാർക്കും ബന്ധുക്കൾക്കും അവസാനമായി ഒരു നോക്കു കാണാൻ സാധിക്കാതെ സുധീർ യാത്രയായി. വിമാനാപകടത്തിൽ മരിച്ച വളാഞ്ചേരി കൊളമംഗലം സ്വദേശി കാരാട്ട് വെള്ളാട്ട് സുധീർ വാരിയത്താണ്​ അന്ത്യയാത്ര ഏറ്റുവാങ്ങാനാകാതെ വിടവാങ്ങിയത്. ഭാര്യ ​ സുനിതയും ചേച്ചിയുമുൾപ്പെടെയുള്ള ചുരുക്കം പേരാണ് സംസ്​കാര ചടങ്ങുകൾക്കായി കോഴിക്കോട്ടേക്ക് പോയത്​. പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ആറ് മാസം മുമ്പാണ് അവസാനം നാട്ടിൽ വന്നു പോയത്. സുധീറിന്​ കഴിഞ്ഞ മേയിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നെന്നും പിന്നീട്​ മാറിയതാണെന്നും ബന്ധുക്കൾ പറയുന്നു. ആദ്യം രോഗം വന്ന്​ മാറിയതുകൊണ്ടാണ്​ പിന്നീട്​ നടത്തിയ പരിശോധനയിൽ പോസിറ്റിവ്​ കാണിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ രോഗം മാറിയതി​ൻെറ സർട്ടിഫിക്കറ്റുകൾ ദുബൈയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട്​ വാങ്ങിയ ശേഷം ആശുപത്രി അധികൃതർക്ക്​ കൈമാറി. എന്നാൽ രോഗം പിന്നീടും വരാൻ സാധ്യതയുണ്ടെന്നും അതിനാൽ കോവിഡ്​ പ്രോ​ട്ടോക്കോൾ പ്രകാരം മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നും അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. തുടർന്ന്​ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടാണ്​ ഭാര്യക്ക്​ കാണാൻ അവസരമൊരുക്കിയത്​. ദുബൈയിലെ ഓയിൽ കമ്പനിയിൽ അക്കൗണ്ട്​​ ഓഫിസറാണ്​​ ​. മാർച്ചിൽ നാട്ടിൽ വരാനിരുന്നതാണ്. കോവിഡ് വ്യാപനം കാരണം ഫ്ലൈറ്റുകൾ റദ്ദാക്കിയതിനാൽ യാത്ര മുടങ്ങുകയായിരുന്നു. 15 വർഷത്തോളമായി ഗൾഫിലാണ്​. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഇദ്ദേഹം വളാഞ്ചേരിയിൽനിന്നാണ് വിവാഹം കഴിച്ചത്. വളാഞ്ചേരി കുളമംഗലത്ത് പുതിയ വീട് നിർമിച്ച്​ ഒരു വർഷമേ ആയിട്ടുള്ളു. ശ്രേയ മേനോൻ, ആദിത്യനാഥ്​ മേനോൻ എന്നിവരാണ്​ മക്കൾ. മാതാവ്​: വിമല. മൃതദേഹം കോഴിക്കോട് നഗരസഭ മാവൂർ വൈദ്യുതി ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ കോൾ പ്രകാരം സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story