Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTകാലവർഷം: ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം
text_fieldsbookmark_border
തലശ്ശേരി: കാലവർഷക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനം. തലശ്ശേരി നഗരസഭ ഒാഫിസിൽ നടന്ന ദുരന്ത നിവാരണ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായ കോടിയേരി താഴെവയൽ പ്രദേശത്തുള്ളവരെ അത്യാവശ്യഘട്ടത്തിൽ പുന്നോൽ അമൃത സ്കൂളിലും കോപ്പാലം, മൂഴിക്കര, കുട്ടിമാക്കൂൽ, പെരിങ്കളം ഭാഗത്തുള്ളവരെ ചിറക്കര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലും കല്ലായിത്തെരു പ്രദേശത്തുള്ളവരെ തിരുവങ്ങാട് വലിയമാടാവിൽ സ്കൂളിലും കുഴിപ്പങ്ങാട് ലോട്ടസ് പരിസരത്തുള്ളവരെ എം.ഇ.എസ് സ്കൂളിലും കൊടുവള്ളി പ്രദേശത്തുകാരെ മാത ട്രെയിനിങ് സൻെററിലും മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ അടിയന്തര സേവനങ്ങൾക്ക് നഗരസഭ, ഫയർഫോഴ്സ്, ഇലക്ട്രിസിറ്റി, വില്ലേജ് ഒാഫിസ്, പൊലീസ് എന്നിവ സംയുക്തമായി നടപടി സ്വീകരിക്കും. ഇതിനായി വാർഡ്തല ആർ.ആർ.ടി യോഗങ്ങൾ ഉടൻ വിളിക്കും. അത്യാവശ്യഘട്ടത്തിൽ വേണ്ട വാഹനങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവ മുൻകൂറായി ഏർപ്പാടാക്കും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറൻറീനിൽ കഴിയേണ്ടവർക്ക് പ്രത്യേക കേന്ദ്രം അനുവദിക്കും. അവരെ സഹായിക്കുന്നവർക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം ടൗൺഹാളിൽനിന്ന് പാകം ചെയ്ത് എത്തിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം തേടും. കഴിഞ്ഞവർഷം പ്രളയത്തിൽ സഹായിച്ചവരെ ഉൾപ്പെടുത്തി സന്നദ്ധസേന വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വാട്സ് ആപ് ഗ്രൂപ് കൂടുതൽ വിപുലമാക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മനോഹർ, വില്ലേജ് ഒാഫിസർമാർ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, നഗരസഭ കൗൺസിലർമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story