Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരിക്കൂറിൽ...

ഇരിക്കൂറിൽ ഇരുന്നൂറിലധികം വീടുകൾ വെള്ളത്തിൽ

text_fields
bookmark_border
ഇരിക്കൂർ: പടിയൂർ, ആയിപ്പുഴ, കൂരാരി, ഇരിക്കൂർ മേഖലകളിൽ ഇരുന്നൂറിലധികം വീടുകൾ വെള്ളത്തിലായി. ആയിരത്തോളം പേരെ ബന്ധുവീടുകളിലേക്ക്​ മാറ്റി. ദുരിതാശ്വാസ ക്യാമ്പായ ഇസ്​ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒമ്പത് അംഗങ്ങൾ അടങ്ങിയ ഒരുകുടുംബത്തെ താമസിപ്പിച്ചു. ഇരിക്കൂർ പഞ്ചായത്തിലെ 126 വീടുകളിൽനിന്ന് 622 പേരെയും കൂടാളി പഞ്ചായത്തിലെ 69 വീടുകളിൽ നിന്ന് 345 പേരെയും പടിയൂർ പഞ്ചായത്തിലെ നാല് വീടുകളിൽ നിന്ന് 35 പേരെയും ബന്ധുവീടുകളിലേക്ക് മാറ്റി. പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്​. നിടുവള്ളൂർ, പട്ടുവം, കോളോട്, ചേടിച്ചേരി, പൂഞ്ഞിടുക്ക് നിലാവ്, തുമ്പോൽ, പാണലാട്, ചൂളിയാട് കടവ്, അടുവാപ്പുറം, പെടയങ്കോട്, പെരുമണ്ണ്, കുയിലൂർ, പടിയൂർ, പയ്യാവൂർ, ശ്രീകണ്ഠപുരം, ചെങ്ങളായി, ചെമ്പേരി, ഏരുവേശ്ശി, മടമ്പം തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ആയിപ്പുഴ പഴയ ജുമാമസ്ജിദും നിടുവള്ളൂരിലെ അൻസാറുൽ ഇസ്​ലാം മദ്​റസയും ടൗൺ ജുമാമസ്ജിദും വെള്ളത്തിലായി. പട്ടുവം മസ്ജിദ്, കുഞ്ഞിപ്പള്ളി മസ്ജിദ്, ശാദുലി മസ്ജിദ്, പുതിയപള്ളി, നിലാമുറ്റം മഖാം, ജുമാമസ്ജിദ് പരിസരം, സ്ത്രീകളുടെ നമസ്​കാര പള്ളി, ചൂളിയാട് കടവ് പഴയ ജുമുഅത്ത് പള്ളി, ഇരിക്കൂർ റഹ്മാനിയ മദ്​റസ എന്നിവിടങ്ങളിലെല്ലാം പ്രളയജലമെത്തി. നിടുവള്ളൂരിലെ ആറു കടകളിലും ഡയനാമോസ് സ്​റ്റേഡിയം പരിസരത്തെ രണ്ട് കടകളിലും പട്ടുവത്തെ മേമി, മനോഹരൻ എന്നിവരുടെ കടകളിലും വെള്ളം കയറി. പെടയങ്കോട് കുണ്ടേരി വയൽ, ഇരിക്കൂർ ടാക്സി സ്​റ്റാൻഡിലെ മത്സ്യ മാർക്കറ്റ്, പച്ചക്കറി സ്​റ്റാൾ, നിലാമുറ്റം കോംപ്ലക്സ് തുടങ്ങി നിരവധി സ്ഥലങ്ങളിലെ അമ്പതോളം കടകൾ വെള്ളത്തിലായി. കൂടാളി പഞ്ചായത്തിലെ പാളാട് വീട് തകർന്നു. പടിയൂർ പഞ്ചായത്തിൽ നാലു വീടുകളാണ് തകർന്നത്. പാറ്റക്കൽ സത്താറി​ൻെറ ഉടമസ്ഥതയിലുള്ളതും ഫ്രാൻസിസും കുടുംബവും താമസിക്കുന്നതുമായ വാടക വീടും പടിയൂരിലെ മുരളിയുടെ വീടും മഴയിൽ പൂർണമായി തകർന്നു. കൊമ്പമ്പാറ അറക്കൽ രജനി ബാബുവി​ൻെറയും വള്ളിത്തലയിലെ ഫിലിപ്പി​ൻെറയും വീടുകൾ തെങ്ങുവീണ് ഭാഗികമായി തകർന്നു. പടിയൂരിൽ നാലുവീടുകൾ വെള്ളത്തിനടിയിലായി. നാലുവീടുകൾ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. പെടയങ്കോ​െട്ട പി.പി. മുഹമ്മദ് ശാഫി, സുഹറ കല്യാട്ടറകത്ത്, കൊമ്പൻപാറയിലെ തടത്തിൽ രജനി, പടിയൂർ പുലിക്കാട്ടെ കള്ളനാനിയിൽ ബാബു എന്നിവരുടെ വീടിനുമുകളിലും മണ്ണിടിഞ്ഞു. നിലാമുറ്റം സംസ്ഥാന പാതയിലെ പഴയപാലം, ആയിപ്പുഴ ഓടക്കടവ് പാലം ഡയനാമോസ് ഗ്രൗണ്ട്, പുഴക്കര, വണ്ടിത്താവളം പാലം, ഇരിക്കൂർ വളവുപാലം, കുണ്ടേരി വയൽ മിനി പാലം, കോളോട് റോഡ്, നിടുവള്ളൂർ റോഡ് മിനി പാലം എന്നിവയടക്കം നിരവധി ചെറുപാലങ്ങളും കലുങ്കുകളും വെള്ളത്തിനടിയിലായി. പ്രളയ മേഖലകളിൽ വൻതോതിൽ കൃഷി നാശവുമുണ്ടായി. (ചിത്രങ്ങൾ.. ഇരിക്കൂറിലെ പ്രളയ ദൃശ്യങ്ങൾ: IKR_Nilamuttam palli.jpg (172.2 KB) Download | Briefcase | Remove IKR_Mannnur Palam.jpg (76.5 KB) Download | Briefcase | Remove IKR_kuttavu vayal.jpg (302.2 KB) Download | Briefcase | Remove IKR_Irikkur Puzhaa.jpg (147.1 KB) Download | Briefcase | Remove IKR_Rajaniyude veed thakarnath.jpg (179.5 KB) Download | Briefcase | Remove IKR_Babu Kallananiyl.jpg (244.7 KB) Download | Briefcase | Remove IKR_Ayipuzha Jumath Palli.jpg (116.7 KB) Download | Briefcase | Remove IKR_Niduvallur.jpg (167.3 KB) Download | Briefcase | Remove 1) പ്രളയജലം മുട്ടിനിൽക്കുന്ന മണ്ണൂർ കടവ് പാലം 2) നിലാമുറ്റം മഖാമി​ൻെറ വഴിയിൽ വെള്ളം കയറിയ നിലയിൽ 6- കുട്ടാവിലെ നെൽവയൽ വെള്ളം നിറഞ്ഞ നിലയിൽ 7-ആയിപ്പുഴ ജുമാമസ്ജിദിൽ വെള്ളം കയറിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story