Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ...

സ്​കൂൾ കൈമാറ്റത്തിനെതിരെ സംരക്ഷണ സമിതി

text_fields
bookmark_border
തലശ്ശേരി: മൂർക്കോത്ത് രാമുണ്ണി ഐ.എ.എസി‍ൻെറ സ്വപ്​ന സാഫല്യമായി പടുത്തുയർത്തിയ തലശ്ശേരിയിലെ ഡോ. ഹെർമൻ ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്​കൂൾ കൈമാറാൻ നീക്കം. എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സി വരെ പഠനസൗകര്യമുള്ള സ്ഥാപനം സാമ്പത്തിക ഞെരുക്കത്തി‍‍ൻെറ പേരിൽ മറ്റു സ്ഥാപിത താൽപര്യക്കാർക്ക് കൈമാറാനാണ് നീക്കമെന്ന് സ്​കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇവിടെ പഠനം നടത്തുന്ന 70 ഓളം കുട്ടികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണെന്നും അവർ പറഞ്ഞു. സ്​കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് സംരക്ഷണ സമിതിയുടെ ആവശ്യം. നഗരസഭ, എം.എൽ.എ, എം.പി, പൊതുസമൂഹം എന്നിവരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. നിലവിൽ സ്​കൂൾ നടത്തുന്ന ഗുണ്ടർട്ട് ഫൗണ്ടേഷന് നിയമപരമായി നിലനിൽപില്ല. ബൈലോ പ്രകാരമുള്ള കർത്തവ്യം പോലും സ്​കൂളിൽ നിറവേറ്റുന്നില്ലെന്ന് സംരക്ഷണസമിതി ആരോപിച്ചു. ഇക്കാര്യം ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല. ജർമനി ഉൾപ്പെടെയുള്ള രാജ്യത്തുനിന്നും മറ്റിടങ്ങളിൽ നിന്നും സ്​കൂളിന് സാമ്പത്തിക സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രയാസങ്ങൾ അറിയിച്ചതിനെ തുടർന്ന് പി.ടി.എയും പണം സ്വരൂപിച്ച് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും സ്​കൂളി‍ൻെറ സുഗമമായ നടത്തിപ്പിന് പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സംരക്ഷണസമിതി ഭാരവാഹികളായ ഇ. മനീഷ്, വി. നയന, പി. ഷാജിത്ത്, പി.എച്ച്. അനൂപ് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story