Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTബൈപാസ് റോഡ് നിർമാണത്തിലെ അശാസ്ത്രീയത; ചീനിത്തോട്ടുകാർ ഇത്തവണയും വെള്ളത്തിൽ
text_fieldsbookmark_border
മലപ്പുറം: മലപ്പുറം-കോട്ടക്കൽ ബൈപാസ് റോഡ്, കലുങ്ക് നിർമാണത്തിലെ അശാസ്ത്രീയതമൂലം ദുരിതമനുഭവിക്കുകയാണ് ചീനിത്തോട് നിവാസികൾ. മലപ്പുറം കോട്ടക്കൽ ബൈപാസ് റോഡ്, കലുങ്ക് നിർമാണം പൂർത്തിയായെങ്കിലും വെള്ളം തിരൂർ-കോട്ടപ്പടി റോഡിലെ ഓടയിൽ എത്തുന്നില്ല. അതിന് പകരം വെള്ളം ചീനിത്തോട്ടിലേക്ക് എത്തി വീടുകളിൽ കയറുകയാണ്. മഴ പെയ്താൽ കുന്നുമ്മലിൽനിന്നും കലക്ടറേറ്റിന് സമീപത്തുനിന്നും വരുന്ന വെള്ളമാണ് ഈ ഭാഗത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് മുതൽ പെയ്ത മഴയത്തെ തുടർന്ന് പത്തോളം വീടുകളിലും പള്ളിയിലും വെള്ളം കയറി. ബൈപാസ് ജങ്ഷന് സമീപമാണ് കലുങ്ക്. എന്നാൽ, കോട്ടപ്പടി-തിരൂർ റോഡിലെ ഓടയിൽ വെള്ളം എത്തുന്നില്ല. കലുങ്കിന് സമീപത്തെ ഓടയുടെ ഉയരക്കുറവും സ്വകാര്യവ്യക്തിയുടെ സ്ഥലത്തിലൂടെ വെള്ളം പോകുന്നതിനുള്ള തടസ്സവും ഓട ശുചീകരിക്കാത്തതുമാണ് വെള്ളം ചീനിത്തോട്ടിലെത്താൻ കാരണം. കലുങ്കിൻെറ മറ്റൊരുഭാഗത്തെ ഓട തുറക്കുകയാണെങ്കിൽ വെള്ളം തിരൂർ-കോട്ടപ്പടി റോഡിലെ ഓടയിലേക്ക് ഒഴുകിപ്പോകും. മൂന്ന് വർഷമായി മഴവെള്ളം വീടുകളിൽ കയറുന്നു. മുൻകാലങ്ങളിൽ പുഴയിൽ വലിയതോതിൽ വെള്ളം കയറിയാൽ മാത്രമായിരുന്നു ദുരിതം. എന്നാൽ, മഴപെയ്യുന്നതോടെ ഇവർക്ക് ദുരിതം ഇരട്ടിയാകുകയാണ്. പലവീടുകളിലും കാൽമുട്ടുവരെ വെള്ളമെത്തി. വീട്ടുകാർ സമീപത്തെ കുടുംബവീടുകളിലും സാധനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്കും മാറ്റിവെക്കാനൊരുങ്ങുകയാണ്. ശക്തമായ മഴ തുടരുകയാണെങ്കിൽ വീട് മാറേണ്ട സാഹചര്യമാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ രാവിലെ സ്ഥലം സന്ദർശിച്ചിരുന്നു. വെള്ളം സുഗമമായി ഒഴുക്കിവിടാൻ സാധനസാമഗ്രികളുമായാണ് എത്തിയെങ്കിലും സ്വകാര്യവ്യക്തിയുടെ എതിർപ്പുമൂലം പിന്മാറി. താൽക്കാലിക സംവിധാനം ഒരുക്കാൻ ഉടമ തയാറാണെങ്കിലും സ്ഥിര സംവിധാനമാകുമെന്ന ആശങ്കയാണ് എതിർപ്പിന് കാരണമെന്ന് കൗൺസിലർ പറഞ്ഞു. ഞായറാഴ്ച നഗരസഭ സെക്രട്ടറി സ്ഥലം സന്ദർശിക്കും. mm aslm1 cheenithod veed ചീനിത്തോട്ടിൽ വീട്ടിൽ വെള്ളം കയറിയനിലയിൽ mm aslm1 cheenithod palli ചീനിത്തോട്ടിൽ പള്ളിയിൽ വെള്ളം കയറിയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story