Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTഅട്ടപ്പാടിയിൽ വിദൂരഗ്രാമങ്ങൾ ഇരുട്ടിൽ
text_fieldsbookmark_border
അഗളി: അട്ടപ്പാടിയിൽ കനത്തമഴയിൽ മരങ്ങൾ കടപുഴകിയും തൂണുകൾ തകർന്നും തടസ്സപ്പെട്ട വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാനായെങ്കിലും ആദിവാസി കോളനികളടക്കം വിദൂരഗ്രാമങ്ങെളല്ലാം ഒരാഴ്ചയായി ഇരുട്ടിലാണ്. ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള ഉണ്ണിമല ഉൾപ്പെടെ മേഖലളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമായി. കോട്ടമല തോടിനും മൂച്ചിക്കടവിനും ഇടയിൽ ജലനിരപ്പുയർന്നേതാടെ അമ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശിരുവാണി നദിയിലും ഭവാനിയിലും പ്രാദേശിക തോടുകളിലുമെല്ലാം ജലനിരപ്പ് ഉയർന്നുതന്നെ തുടരുകയാണ്. മഴ ശക്തമായാൽ അഗളി എൽ.പി സ്കൂൾ, മുക്കാലി എം.ആർ.എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പുകളിലേക്ക് ഇവരെ മാറ്റും. കഴിഞ്ഞവർഷം ഉരുൾപൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ കൂടുതൽ പ്രശ്നസാധ്യത മേഖലയായി വിലയിരുത്തപ്പെട്ട അട്ടപ്പാടിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിലയിരുത്താനും മണ്ണാർക്കാട് ഡി.എഫ്.ഒ കെ. സുനിൽ കുമാറിനെ ഇൻസിഡൻെറ് കമാൻഡറായി നിയോഗിച്ചു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ താമസിച്ച് അടിയന്തര സാഹചര്യമുണ്ടായാൽ വേണ്ടനടപടികൾ സ്വീകരിക്കാനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും ഇദ്ദേഹത്തിന് നിർദേശം നൽകി. പൊലീസടക്കം വിവിധ വകുപ്പുകളിലെ ജീവനക്കാർ ഇൻസിഡൻറ് കമാൻഡറുടെ നിർദേശപ്രകാരം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മഴ കനക്കുന്ന സാഹചര്യത്തിൽ ആശയവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ശിരുവാണി പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഉപയോഗിക്കുന്ന സാറ്റ്ലൈറ്റ് ഫോൺ ഇൻസിഡൻെറ് കമാൻഡർക്ക് കൈമാറാനും കലക്ടർ നിർദേശം നൽകി. ജില്ലയിൽ 14 പ്രശ്നസാധ്യത മേഖലകൾ പാലക്കാട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിൽ 14 പ്രശ്നസാധ്യതാ മേഖലകളാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖലകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 327 കുടുംബങ്ങളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story