Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTജില്ലയിൽ മഴ തുടരുന്നു; എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
text_fieldsbookmark_border
പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തം. മണ്ണാർക്കാട്, ആലത്തൂർ താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂരിൽ ഒരു ക്യാമ്പുമാണ് തുറന്നത്. 56 കുടുംബങ്ങളിലെ 185 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇതിൽ 64 സ്ത്രീകളും 55 പുരുഷന്മാരും 66 കുട്ടികളും ഉൾപ്പെടുന്നു. ശനിയാഴ്ച രാവിലെ അൽപം ശമനമുണ്ടായെങ്കിലും ഉച്ചതിരിഞ്ഞതോടെ ശക്തി പ്രാപിച്ച കാലവർഷത്തിൽ മിക്ക നദികളിലെയും ജലനിരപ്പ് വീണ്ടുമുയരാൻ തുടങ്ങിയതോടെ തീരപ്രദേശങ്ങൾ അതീവ ജാഗ്രതയിലായി. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ തുടരുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാൻ 22 അംഗ എൻ.ഡി.ആർ.എഫ് സംഘം പാലക്കാട്ടുണ്ട്. ഒറ്റപ്പാലത്ത് അനങ്ങൻമലയുടെ താഴ്വാരത്ത് ഉരുൾെപാട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഇവിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രത നിർേദശം നൽകി. കല്ലടിക്കോട് ശിരുവാണിയിൽ ശിങ്കംപാറയിൽ റോഡ് ഇടിഞ്ഞ് ആദിവാസി കോളനി ഒറ്റപ്പെട്ടു. മണ്ണാർക്കാട് അരിയൂരും റോഡ് ഇടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ റെക്കോഡ് പ്രകാരം ആഗസ്റ്റ് ഒന്ന് മുതൽ എട്ടുവരെ ജില്ലയിൽ ശരാശരി 361 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ആഗസ്റ്റ് ഒന്ന് മുതൽ എട്ട് വരെ ജില്ലയിലെ മഴ പാലക്കാട് 520 മി.മീ ഒറ്റപ്പാലം 485 മി.മീ മണ്ണാർക്കാട് 391 കൊല്ലങ്കോട് 342 ആലത്തൂർ 328 തൃത്താല 310 പട്ടാമ്പി 280
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story