Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTതാഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsbookmark_border
അഞ്ചരക്കണ്ടി: മഴ കനത്തതോടെ വേങ്ങാട്, അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിലെ . ഊർപ്പള്ളി, വേങ്ങാട് അങ്ങാടി, ചാലിപറമ്പ് , കീഴല്ലൂർ ഡാം പരിസരം, ഓടക്കാട്, ചമ്പാട്, കല്ലിക്കുന്ന്, മാമ്പ, ചിറമ്മൽ പീടിക തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ചാലിപറമ്പ് രിഫാഇയ മദ്റസ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. ഊർപ്പള്ളി-ചാമ്പാട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കീഴല്ലൂർ ഡാം പരിസരത്ത് നിൽക്കുന്നവർക്ക് പഞ്ചായത്ത് അധിക്യതർ ജാഗ്രത നിർദേശങ്ങൾ നൽകി. പടുവിലാക്കാവ് ക്ഷേത്രത്തിലും വെള്ളം കയറിയ നിലയിലാണ്. ഓടക്കാട്, ചാമ്പാട് ഭാഗങ്ങളിലെ കാർഷിക വിളകൾ വെള്ളത്തിനടിയിലായി. വേങ്ങാട് അങ്ങാടി വയൽപ്രദേശത്തും ഉയർന്നനിലയിൽ വെള്ളം കയറിയിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. cap: AJK_Rifayi ചാലിപറമ്പ് രിഫാഇയ മദ്റസയിൽ വെള്ളം കയറിയ നിലയിൽ AJK_Champad oorpally Rd ചാമ്പാട് -ഊർപ്പള്ളി റോഡ് വെള്ളത്തിനടിയിലായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോൾ AJK_Paduvilakkav Temple പടുവിലാക്കാവ് ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story