Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകോട്ടപ്പടി ഡെയ്‌ലി മാർക്കറ്റ് തുറന്നത് അധികൃതർ അടപ്പിച്ചു
text_fieldsbookmark_border
മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ കോട്ടപ്പടി ഡെയ്‌ലി മാർക്കറ്റിൽ കടകൾ തുറക്കാനുള്ള ശ്രമം പൊലീസും നഗരസഭ അധികൃതരും തടഞ്ഞു. ബുധനാഴ്ച രാവിലെ 10.30യാണ് സംഭവം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡെയ്‌ലി മാർക്കറ്റ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം സെക്രട്ടറി അറിയിച്ചിരുന്നു. ഇതിന് വിരുദ്ധമായി കടകൾ തുറക്കാനായിരുന്നു ശ്രമം. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ വാദം. 14 ദിവസത്തെ ക്വാറൻറീൻ കാലാവധി പൂർത്തിയായതിന് ശേഷമായിരുന്നു കടകൾ തുറക്കാൻ എത്തിയതെന്നുമാണ് ഇവർ ഉന്നയിച്ചത്. തുടർന്ന് അധികൃതർ വ്യാപാരികളുമായി ചർച്ച നടത്തി. ഒരാഴ്ചത്തേക്ക് കൂടി നിയന്ത്രണം തുടരാമെന്ന് ബാക്കി കാര്യങ്ങൾ പിന്നീട് ചർച്ച നടത്താമെന്നും അധികൃതർ അറിയിച്ചു. ഇതോടെ വ്യാപാരികൾ മടങ്ങുകയായിരുന്നു. ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തില്‍ നടത്തിയ ആൻറിജന്‍ പരിശോധനയില്‍ മാര്‍ക്കറ്റിലെ മത്സ്യ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ജൂലൈ 22 മുതലാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് ജൂലൈ 28ന് ഡെയ്‌ലി മാര്‍ക്കറ്റിലെ എ, സി ബ്ലോക്കുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ നഗരസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മത്സ്യ, മാംസ, പച്ചക്കറി കടകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഈ സ്ഥിതി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം നഗരസഭ ഡെയ്‌ലി മാര്‍ക്കറ്റ് അനിശ്ചിതകാലത്തേക്ക് കൂടി നീക്കി ഉത്തരവിറക്കി. ഇതിനിടെയാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ മുന്നോട്ട് വന്നത്. ഫോേട്ടാ: mmma1 ---------------------- സ്‌ഫോടക വസ്തുക്കൾ പിടികൂടി മലപ്പുറം: മേല്‍മുറി 27ല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുകള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. മലപ്പുറം ഇൻസ്പെക്ടർ പ്രേംജിത്തിൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. നേരത്തെ രണ്ട് തവണ പ്രദേശത്തെ ക്വാറികളില്‍ പരിശോധന നടത്തി സ്‌ഫോടക വസ്തുകള്‍ പിടികൂടിയിരുന്നു. ഇതോടെ മലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story