Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസന്ദർശക​ വിസ:...

സന്ദർശക​ വിസ: വിമാനത്തിൽ കയറുന്നതിന്​ തൊട്ടുമുൻപ്​ മലയാളികൾക്ക്​ യാത്രാവിലക്ക്​

text_fields
bookmark_border
കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന്​ എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷമാണ്​ യാത്രാ അനുമതി നിഷേധിച്ചത്​ ദു​ബൈ: യു.​എ.​ഇ​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക വി​സ​യു​മാ​യി യാ​ത്ര ചെ​യ്യാ​നെ​ത്തി​യ മ​ല​യാ​ളി​ക​ൾ​ക്ക്​​ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ തൊ​ട്ടു​മു​ൻ​പ്​ യാ​ത്രാ അ​നു​മ​തി ​നി​ഷേ​ധി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​ത്രി കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ സം​ഭ​വം. എ​മി​​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബോ​ർ​ഡി​ങ്​ പാ​സു​മാ​യി ലോ​ഞ്ചി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ ഇ​വ​രെ തി​രി​ച്ചി​റ​ക്കി​യ​ത്. ദു​ബൈ​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ടു​ക്ക​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​നൊ​രു​ങ്ങി​യ കാ​സ​ർ​കോ​ഡ്​ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കും തൃ​ശൂ​രി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക്കു​മാ​ണ്​ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. വി​സി​റ്റി​ങ്​ വി​സ​ക്കാ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ ഇ​വ​രെ വി​ല​ക്കി​യ​ത്. സ​ന്ദ​ർ​ശ​ക​ വി​സ​ക്കാ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ യു.​എ.​ഇ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ക​നി​ഞ്ഞി​ല്ല. ഇ​വ​രെ കൊ​ണ്ടു​പോ​കാ​ൻ ത​യാ​​റാ​ണെ​ന്ന്​ ​ൈഫ്ല ​ദു​ബൈ എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​ത്രി 9.30നാ​യി​രു​ന്നു വി​മാ​നം. കോ​വി​ഡ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​തി​ൻെറ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ്​ ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. എ​മി​​ഗ്രേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്​​ഥ​ർ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ സം​ശ​യം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ ക്ലി​യ​റ​ൻ​സ്​ ന​ൽ​കി. വി​മാ​ന​ത്തി​ലേ​ക്ക്​ ക​യാ​റാ​ൻ സ​മ​യ​മാ​യ​പ്പോ​ഴാ​ണ്​​ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ എ​ത്തി ത​ട​ഞ്ഞ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന റ​സി​ഡ​ൻ​റ്​ വി​സ​ക്കാ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ യു.​എ.​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്​ ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പ​വ​ൻ ക​പൂ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ന്ന്​ യാ​​ത്രാ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​മേ​രി​ക്ക വ​ഴി ദു​ബൈ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്​​തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story