Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാടായി ഏഴോം മേഖലകളിൽ...

മാടായി ഏഴോം മേഖലകളിൽ കനത്തനാശം

text_fields
bookmark_border
പഴയങ്ങാടി: കനത്തമഴയിലും കാറ്റിലും മാടായി, ഏഴോം മേഖലകളിൽ കനത്തനാശം. ഏഴോം, പുല്ലാത്തിട, ചെങ്ങൽ, വീരംചിറ, മാടായി, വെങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി തൂണുകളും കമ്പികളും തകർന്നു. പുല്ലാഞ്ഞിടയിൽ ട്രാൻസ്ഫോർമറിനു സമീപത്തായി തേക്ക് മരം പൊട്ടി വീണു. വൈദ്യുതി തൂണുകൾ ഇളകി വീണതും കമ്പികൾക്ക് മുകളിൽ മരം വീണതും കാരണം മേഖലയിൽ മണിക്കൂറുക​േളാളം വൈദ്യുതി മുടങ്ങി. മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ താണ പ്രദേശങ്ങൾ വെള്ളത്തിലാണ്. മാടായി വടുകുന്ദ ശിവക്ഷേത്രത്തി​ൻെറ ശ്രീകോവിലിന് മുന്നിലെ നടപ്പന്തൽ കാറ്റിൽ തകർന്നു വീണു. ചുറ്റമ്പലത്തി​ൻെറ നടപ്പന്തലും ക്ഷേത്രാങ്കണത്തിന് പുറത്തേക്ക് പറന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്​ടം കണക്കാക്കുന്നു. വെങ്ങര വേട്ടക്കൊരുമകൻ ക്ഷേത്രത്തി​ൻെറയും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തി​ൻെറ ശ്രീകോവിലി​ൻെറയും ഓടുകൾ കാറ്റിൽ പറന്നു. ഏഴോം കുറുവാട്ട് കൊഴുമ്മൽ ഭാസ്കര​ൻെറ വീടിന് തെങ്ങ് വീണ് ഭാഗികമായി കേടുപറ്റി. ‌വെങ്ങര ഇടത്തിൽ വയൽ നാഗ സ്ഥാനം റോഡിൽ മൂന്നു വൈദ്യുതി തൂണുകളുടെയും കമ്പികളുടെയും മുകളിൽ തെങ്ങുകൾ വീണ് നാശം വിതച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. തെങ്ങ് കടപുഴകി വെങ്ങരയിലെ കെ.വി. ബാബുവി​ൻെറ വീടിനു കേടുപറ്റുകയും ജല സംഭരണി തകരുകയും ചെയ്തു. വെങ്ങര മുക്കിന് സമീപം ദേർമൽ ദാമോദര​ൻെറ വീടി​ൻെറ മതിലിനും തെങ്ങ് വീണ് കേടുപറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story