Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു
text_fieldsbookmark_border
പുലാമന്തോൾ: കാഞ്ഞിരപ്പുഴ ഡാം തുറന്നു വിടുകയും സൈലൻറ് വാലിയിൽ മഴ ശക്തമാവുകയും ചെയ്തതോടെ പരിസരവാസികളുടെ നെഞ്ചിടിപ്പേറ്റി . രണ്ട് വർഷവും ഇനിയും ആവർത്തിച്ചാലുണ്ടാവുന്ന അറുതിയില്ലാ ദുരിതങ്ങളോർത്താണ് പുഴയോരവാസികളുടെ നെഞ്ചിടിപ്പേറുന്നത്. മലപ്പുറം-പാലക്കാട് ജില്ലകൾക്കിടയിലൂടെ അതിരിട്ടൊഴുകുന്ന കുന്തിപ്പുഴയിൽ വെള്ളം നിറയുന്നത് കാണാൻ നിരവധി പേരാണ് രാവിലെ മുതൽ വിവിധ ഭാഗങ്ങളിലെത്തിയത്. പുലാമന്തോളിൽ കുന്തിപ്പുഴയോട് ചേർന്നു കിടക്കുന്ന താവുള്ളി തോട്ടിലാണ് ആദ്യം വെള്ളം ഉയരുന്നത്. താവുള്ളി തോടും പരിസരവും വെള്ളമുയരുന്നതോടെ പുലാമന്തോൾ ടൗണിൻെറ താഴ്ഭാഗം, കട്ടുപ്പാറ കണ്ടപ്പത്ത് പാലം, വളപുരം, കൊള്ളിത്തോട്, പുലാമന്തോൾ തുരുത്ത്, ഏലംകുളം അടിവാരം, മനമുക്ക്, പട്ടു കുത്ത് തുരുത്ത് ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാവും. കുന്തിപ്പുഴയുടെ മറുകരയായ വിളയൂർ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാവും കുലുക്കല്ലൂർ പഞ്ചായത്തിലും ഇത് തന്നെയാണവസ്ഥ. ഇത്തവണയും താവുള്ളി തോട്ടിൽ വെള്ളമുയരുന്നത് നോക്കാൻ നിരവധി പേർ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ താവുള്ളി തോട്ടിൽ ജലനിരപ്പുയർന്നെങ്കിലും വൈകുന്നേരത്തോടെ രണ്ടടിയോളം വെള്ളം താഴ്ന്നത് പലരിലും ആശ്വാസനെടുവീർപ്പിന് കാരണമായി. photo : mc Kunthippuzha Nirayunnu പുലാമന്തോളിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story