Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി വകുപ്പിന്...

വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
തളിപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും തളിപ്പറമ്പിലും പരിസരങ്ങളിലും കെ.എസ്.ഇ.ബിക്ക് വൻനഷ്​ടം. മിക്കയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ കടപുഴകി. ബുധനാഴ്ച രാത്രി 12ന്​ ശേഷമുണ്ടായ കനത്ത കാറ്റിലാണ് തളിപ്പറമ്പ് മേഖലയിൽ വ്യാപകമായി വൈദ്യുതി തൂണുകൾ കടപുഴകിയത്. ഇതോടെ മണിക്കൂറുകളോളം മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. പൂമംഗലം ആലയാട് വയൽ, ചെപ്പനൂൽ, കടമ്പേരി, വരഡൂൽ, മുയ്യം, ബക്കളം, കീഴാറ്റൂർ, ധർമശാല എന്നിവിടങ്ങളിലാണ് മരങ്ങൾ വീണ് തൂണുകൾ തകർന്നത്. ബുധനാഴ്ച വൈകീട്ടും പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. തളിപ്പറമ്പ് പൊലീസ് സ്​റ്റഷന് മുന്നിലെ ഗാർഡൻ മരം കടപുഴകി. കരിമ്പം ഗവ. ആശുപത്രി, കടമ്പേരി, ധർമശാല എന്നിവിടങ്ങളിലും നിരവധി മരങ്ങൾ പൊട്ടിവീണു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story