Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTപാനൂർ, പാറാട്, മൊകേരി മേഖലയിൽ വൻ നാശം
text_fieldsbookmark_border
പാനൂർ: ചൊവ്വാഴ്ച അർധരാത്രി വീശിയ കനത്ത കാറ്റിലും മഴയിലും . നിരവധി വൃക്ഷങ്ങൾ കടപുഴകി. ആർക്കും അപകടമില്ല. വൈദ്യുതി കമ്പികളും തൂണുകളും തകർന്നു. റോഡുകളിൽ തടസ്സം നേരിട്ടു. മേഖലയിൽ വൈദ്യുതി നിലച്ചു. കണ്ണങ്കോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിൻെറ മുറ്റത്തുള്ള മരം കടപുഴകി വിശ്രമകേന്ദ്രം തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേന്ദ്രത്തിലെ താമസക്കാരായ നിള്ളങ്ങൽ പി.എച്ച്.സിയിലെ നഴ്സ് സോബി മാത്യുവും കുടുംബവും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. വള്ള്യായിയിൽ വീടുകൾക്ക് മുകളിൽ മരംവീണു. നിള്ളങ്ങൽ, വരപ്ര, ചെണ്ടയാട്, മുളിയാത്തോട്, മേലെ കുന്നോത്തുപറമ്പ്, കണ്ണങ്കോട്, മനേക്കര പ്രദേശങ്ങളിലാണ് മരങ്ങൾ കടപുഴകിയത്. ചൊവ്വാഴ്ച രാത്രി എട്ടിനും ബുധനാഴ്ച രാത്രി 12.45 നുമാണ് കാറ്റ് ആഞ്ഞുവീശിയത്. പാറാട് സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങളും തെങ്ങുകളും കടപുഴകി തൂണുകളും കമ്പികളും പൊട്ടി വൈദ്യുതി ബന്ധം താറുമാറായി. പാനൂർ -പുത്തൂർ മേഖലയിൽ വ്യാപകമായി മരങ്ങൾ കടപുഴകി. മൊകേരി പഞ്ചായത്തിൽ കടേപ്രം, പാത്തിപ്പാലം മേഖലയിൽ നിരവധി കർഷകരുടെ വാഴകൃഷിയും നെൽകൃഷിയും കനത്തകാറ്റിൽ നാമാവശേഷമായി. വൻമരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. വൈ.പി. വാസു, കെ.പി. സതി എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. കെ.പി. ഷാജി, കൊയോടൻ ശശി, കാലന്തോട്ടിൽ സുധൻ, സി.പി. ഷിജീഷ് തുടങ്ങിയവരുടെ വാഴകൃഷി നശിച്ചു. കടേപ്രം വയലിൽ കർഷക കൂട്ടായ്മയുടെ കരുത്തോടെ വിളയിച്ച നെൽകൃഷിയും കനത്തകാറ്റിൽ ഭാഗികമായി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story