Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTമലയോരം ഭീതിയിൽ
text_fieldsbookmark_border
കേളകം: കനത്ത മഴയിൽ . കഴിഞ്ഞവർഷങ്ങളിൽ പ്രളയം നേരിട്ട കേളകം, കൊട്ടിയൂർ, ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങൾ മലയിടിച്ചിൽ ഭീഷണിയിലാണ്. മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്. മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ-വയനാട്, നിടുംപൊയിൽ -വയനാട് ചുരം റോഡുകളിൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മേഖലയിലെ റോഡുകളിൽ വെള്ളം നിറഞ്ഞ് വാഹനയാത്രയും ദുഷ്കരമായി. മലയടിവാരങ്ങളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ ഭീതിയിലാണ്. കഴിഞ്ഞവർഷം ഭൂമിയിൽ വിള്ളൽ വീഴുകയും ഭൂമി ഇടിഞ്ഞുതാഴുകയും ഉരുൾപൊട്ടൽ പരമ്പരകളുമുണ്ടായ നെല്ലിയോടി, ചപ്പമല, ശാന്തിഗിരി പ്രദേശങ്ങളിലെ ജനങ്ങളാണ് കൂടുതൽ ഭീതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story