Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടത്തിനിടെ ഫോൺ...

അപകടത്തിനിടെ ഫോൺ കവർന്ന സംഭവം: അന്വേഷണം ഊർജിതം

text_fields
bookmark_border
പാപ്പിനിശ്ശേരി: റെയിൽവേ മേൽപാലത്തിന് സമീപം ലോറിയിടിച്ച് മരിച്ച ബൈക്ക് യാത്രിക​ൻെറ, അപകടസമയത്ത് നഷ്​ടപ്പെട്ട മൊബൈൽ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി. ജൂലൈ 31ന് രാവിലെയാണ് പാപ്പിനിശ്ശേരി വെസ്​റ്റ് ബോട്ട് ജെട്ടി സ്വദേശി മിഥുൻ അപകടത്തിൽ മരിച്ചത്​. അപകടത്തെ തുടർന്ന് യുവാവ് വീണുകിടക്കുന്നതിനിടെയാണ്​ മൊബൈൽ കവർന്നതെന്നാണ് സൂചന. ഈ മൊബൈൽ എം.എം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീക്ക് 4000 രൂപക്ക് ഒരാൾ വിറ്റിരുന്നു. ആ മൊബൈൽ പിന്നീട് കുടുംബാംഗങ്ങൾ തുക നൽകി തിരിച്ചുവാങ്ങി. സംഭവത്തിനിടെ അപകടത്തിൽപെട്ട പാൽസൊസൈറ്റി ജീവനക്കാര‍ൻെറ പണവും നഷ്​ടപ്പെട്ടിരുന്നു. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story