Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൾട്ടി ലെവൽ കാർ...

മൾട്ടി ലെവൽ കാർ പാർക്കിങ്​: മൂന്നു ബങ്കുകൾ പൊളിച്ചുമാറ്റി

text_fields
bookmark_border
കണ്ണൂർ: എസ്​.ബി.െഎക്ക്​ മുന്നിലെ പീതംബര പാർക്കിലെ മൂന്നു ബങ്കുകൾ കോർപഷേൻ അധികൃതർ പൊളിച്ചുനീക്കി. ഇവിടെ നിലവിൽ അഞ്ചു ബങ്കുകളാണ്​ കോർപറേഷ​ൻെറ അനുമതിയോടെ പ്രവർത്തിക്കുന്നത്​. അമൃത്​ പദ്ധതിയിൽ ഉൾപ്പെടുത്തി പീതാംബര പാർക്കിൽ മൾട്ടി ലെവൽ കാർ പാർക്കിങ്​ സംവിധാനം ഒരുക്കുന്നതി‍ൻെറ ഭാഗമായാണ്​ ബങ്കുകൾ നീക്കം ചെയ്​തത്​. ഭൂമി അളന്ന്​ കൈമാറിയാൽ മാത്രമേ അമൃത്​ പദ്ധതിയിൽ മൾട്ടി ലെവൽ കാർപാർക്കി‍ൻെറ നിർമാണ പ്രവൃത്തി തുടങ്ങുകയുള്ളൂ. ഇതി‍ൻെറ ഭാഗമായി അഞ്ച്​ ബങ്ക്​​ ഉടമകൾക്കും ഒഴിയാൻ കോർപറേഷൻ നോട്ടിസ്​ നൽകിയിരുന്നു. ഇതിൽ മൂന്നുപേർ ഒഴിയാൻ തയാറായി. അവരുടെ ബങ്കുകളാണ്​ പൊളിച്ചുനീക്കിയത്​. മറ്റു രണ്ട്​​ ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്​. ഇതു സംബന്ധിച്ച്​ കോർപറേഷന്​ നോട്ടീസ്​ കിട്ടിയിട്ടുണ്ടെന്ന്​ പൊതുമരാമത്ത്​ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. പാർക്കിനു സമീപത്തെ കെ.എസ്​.ഇ.ബിയുടെ ട്രാൻസ്​ഫോമറും മാറ്റി സ്​ഥാപിക്കേണ്ടതുണ്ട്​. ഇതിന്​ ഒമ്പതുലക്ഷം രൂപയുടെ എസ്​റ്റിമേറ്റ്​ കെ.എസ്​.ഇ.ബി അധികൃതർ തയാറാക്കിയിരുന്നു. ഇൗ തുക കെ.എസ്​.ഇ.ബിക്ക്​ അടച്ചതായും അദ്ദേഹം പറഞ്ഞു. പടം സന്ദീപ്​....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story