Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTഅക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാൻ നിർദേശം
text_fieldsbookmark_border
കണ്ണൂർ: അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. ചൊവ്വാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗമാണ് നിര്‍ദേശം നല്‍കിയത്. സാമൂഹിക അകലം പാലിച്ച് നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരു സമയത്ത് വരിയില്‍ നില്‍ക്കാന്‍ അനുവദിക്കൂകയുള്ളൂ. ടോക്കണ്‍ ഏര്‍പ്പെടുത്തി ഓരോരുത്തര്‍ക്കും പ്രത്യേക സമയം നല്‍കി ആളുകള്‍ ഒരുമിച്ച് എത്തുന്നത് ഒഴിവാക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം നിരീക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കുട്ടികള്‍ അക്ഷയ കേന്ദ്രങ്ങളില്‍ വരുന്നത് നിരുത്സാഹപ്പെടുത്തണം. പ്ലസ് വണ്‍ പ്രവേശനം, ലൈഫ് മിഷന്‍ വീടിനുള്ള അപേക്ഷ എന്നിവക്കായാണ് കൂടുതല്‍ പേര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തുന്നത്. ലൈഫ് മിഷന്‍ വീടിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 14 വരെ സമയമുണ്ട്. അതിനാല്‍, തിരക്കുകൂട്ടേണ്ട ആവശ്യമില്ല. കണ്ടെയ്ൻമൻെറ് സോണുകളില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആദ്യം അപേക്ഷിക്കുന്നത് നോക്കിയല്ല, നിശ്ചിത ക്ലേശഘടകങ്ങള്‍ പരിശോധിച്ചാണ് അര്‍ഹരെ തിരഞ്ഞെടുക്കുക. അതിനാല്‍, ആരും അനാവശ്യ ധിറുതി കാണിക്കേണ്ടെന്നും യോഗം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ലൈഫ് അപേക്ഷകരെ സഹായിക്കാന്‍ വായനശാലകളിലും മറ്റുമായി സംവിധാനം ഒരുക്കുന്നുണ്ട്. ഈ സൗകര്യവും ആളുകള്‍ക്ക് ഉപയോഗപ്പെടുത്താം. കോവിഡ് രോഗ വ്യാപനത്തിൻെറ സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സഹകരിക്കണമെന്നും അക്ഷയ സംരംഭകരും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യം ഉറപ്പാക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ മേയര്‍ സി. സീനത്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര, എ.ഡി.എം ഇ.പി. മേഴ്സി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story