Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTമിനി സിവിൽ സ്റ്റേഷൻ വളപ്പിലെ വാഹന നിയന്ത്രണം നടപ്പായില്ല
text_fieldsbookmark_border
തളിപ്പറമ്പ്: കോവിഡ് പടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സബ് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുന്നതായി പരാതി. രാവിലെ മുതൽ സിവിൽ സ്റ്റേഷൻ പരിസരത്ത് പലരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ, ഉത്തരവ് ലംഘിച്ച് പലരും വാഹനം അനധികൃതമായി പാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. അനധികൃതമായി വളപ്പിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജോ. ആർ.ടി.ഒയെ ചുമതലപ്പെടുത്തിയാണ് സബ് കലക്ടർ, മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് 144 പ്രഖ്യാപിച്ചിരുന്നത്. കൂടാതെ തഹസിൽദാറെയും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറെയും, ഈ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നിരോധനാജ്ഞ പരസ്യമായി ലംഘിക്കപ്പെടുമ്പോഴും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന സ്ഥിതിയാണ്. ഇവിടത്തെ ഓഫിസുകളിൽ ഒരേ സമയം അഞ്ചിലധികം സന്ദർശകർ പാടില്ലെന്ന നിയമങ്ങളൊക്കെ നിലവിലിരിക്കെയാണ് ഓഫിസ് പരിസരത്ത് അനധികൃതമായി പലരും വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നത്. പല സമയത്തും ബസ് സ്റ്റാൻഡിലെ ഹോം ഗാർഡ് മാത്രമാണ് വാഹനങ്ങൾ നിയന്ത്രിക്കാൻ താൽക്കാലികമായി ഇവിടെയുള്ളത്. ഏതൊക്കെ വാഹനങ്ങളാണ് അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതെന്ന ഒരു നിർദേശവും മേലുദ്യോഗസ്ഥർ ഇവർക്ക് നൽകിയിട്ടില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story