Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTകോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രം കലക്ടർ സന്ദർശിച്ചു
text_fieldsbookmark_border
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് കേന്ദ്രം കലക്ടർ സന്ദർശിച്ചു പെരിന്തൽമണ്ണ: പി.ടി.എം ഗവ. കോളജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ കലക്ടർ കെ. ഗോപാലകൃഷ്ണൻ സന്ദർശിച്ചു. കോളജിൽ വനിത ഹോസ്റ്റലിൽ 100 ബെഡുള്ള ഹാൾ ഒരുങ്ങി. സമീപത്ത് 50 ബെഡുള്ള മറ്റൊരു ഹാളും തയാറാണ്. പെരിന്തൽമണ്ണയിലെ ഐ.എസ്.എസ് സ്കൂളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കാനുള്ള തീരുമാനമുണ്ട്. ഇതിനകം നടത്തിയ ഒരുക്കങ്ങളിൽ കലക്ടർ തൃപ്തി അറിയിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന, പെരിന്തൽമണ്ണ തഹസിൽദാർ പി.ടി. ജാഫറലി എന്നിവർ ഒപ്പമുണ്ടായി. നഗരസഭ സെക്രട്ടറി അബ്ദുൽ സജീം, ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്കുമാർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പത്തത്ത് ആരിഫ് തുടങ്ങിയവർ സ്ഥലത്തെത്തി. ചികിത്സ കേന്ദ്രത്തിൽ ഭക്ഷണം അടക്കം മറ്റു സൗകര്യങ്ങൾ നഗരസഭ ഏർപ്പാടുചെയ്യുമെന്ന് കലക്ടറെ അറിയിച്ചു. വില്ലേജ് ഓഫിസറില്ലാത്തത് ജനങ്ങളെ വലക്കുന്നു പെരിന്തൽമണ്ണ: വില്ലേജ് ഓഫിസർ ഉദ്യോഗക്കയറ്റം ലഭിച്ച് പോയതിനാൽ പെരിന്തൽമണ്ണ വില്ലേജ് ഓഫിസിലെത്തുന്ന ജനങ്ങൾക്ക് പ്രയാസം നേരിടുന്നു. ലൈഫ് ഭവനപദ്ധതി, സ്കൂൾ, കോളജ് പ്രവേശനം, പ്രളയഭീഷണി തുടങ്ങിയ സാഹചര്യങ്ങളിൽ വില്ലേജ് ഓഫിസറുടെ സാന്നിധ്യം അനിവാര്യമാണ്. വില്ലേജ് ഓഫിസറെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ മേഖല മുസ്ലിം ലീഗ് കമ്മിറ്റി തഹസിൽദാർ പി.ടി. ജാഫറലിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story