Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാദത്തിന്​ വിട;...

വിവാദത്തിന്​ വിട; പയ്യാമ്പലം ശ്​മശാനം തുറന്നു

text_fields
bookmark_border
കണ്ണൂർ: കോവിഡ്​ ബാധിച്ച്​ മരിച്ച യുവാവി‍ൻെറ മൃതദേഹം പയ്യാമ്പലം ശ്​മശാനത്തിൽ സംസ്​കരിച്ചതു സംബന്ധിച്ച്​ ഉടലെടുത്ത പ്രതിസന്ധിക്ക്​ പരിഹാരമായി. ഇതി‍ൻെറ ഫലമായി ശ്മ​ശാനം ചൊവ്വാഴ്​ച ഉച്ചയോടെ പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ഞായറാഴ്​ച മരിച്ച ചക്കരക്കല്ല്​ സ്വദേശിയുടെ മൃതദേഹം കണ്ണൂർ കോർപറേഷ​ൻെറ അധീനതയിലുള്ള പയ്യാമ്പലം ശ്​മശാനത്തിൽ സംസ്​കരിച്ചത്​ കോർപറേഷനെ അറിയിക്കാതെയായിരുന്നുവെന്ന്​ ഡെപ്യൂട്ടി മേയർ വ്യക്​തമാക്കിയിരുന്നു. കോവിഡ്​ വ്യാപനം ഭയന്ന്​ ശ്​മശാനം ജീവനക്കാർ ജോലി നിർത്തിവെക്കുകയും ചെയ്​തിരുന്നു. ഇതോടെയാണ്​ വിവാദം ഉടലെടുത്തത്​. എന്നാൽ, ജില്ലതല അവലോകന യോഗത്തി‍ൻെറ തീരുമാനപ്രകാരം നടത്തിയ സംസ്​കാരത്തെക്കുറിച്ച്​ കോർപറേഷൻ സെക്രട്ടറിയെ കലക്​ടർ ടി.വി.സുഭാഷ്​ അറിയിച്ചിരുന്നു. ഇക്കാര്യം കോർപറേഷൻ അധികൃതരെ അറിയിക്കുന്നതിൽ സെക്രട്ടറിക്ക്​ വീഴ്​ച സംഭവിച്ചെന്നാണ്​ ചൂണ്ടിക്കാണിക്ക​െപ്പടുന്നത്​. സംഭവത്തെത്തുടർന്ന്​ ശ്​മശാന ജീവനക്കാർ ജോലിയിൽ നിന്ന്​ വിട്ടുനിന്നതോടെയാണ്​ തിങ്കളാഴ്​ച പ്രതിസന്ധി ഉടലെടുത്തത്​. തിങ്കളാഴ്​ച ഇവിടെ കൊണ്ടുവന്ന മൃതദേഹം കോർപറേഷൻ കൗൺസിലറുടെ നേതൃത്വത്തിലാണ്​ സംസ്​കരിച്ചത്​. ചർച്ച നടത്തിയാണ്​ ശ്​മശാനം തുറക്കാൻ കോർപറേഷൻ അധികൃതർ തീരുമാനിച്ചത്​. കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹം സംസ്​കരിക്കുന്നതിന്​ മറ്റൊരു സ്​ഥലം കണ്ടെത്തണമെന്നാണ്​ കോർപറേഷ‍ൻെറ നിലപാട്​. ഇത്തരം മൃതദേഹം സംസ്​കരിക്കുന്നതിനുമുമ്പ്​ കോർപറേഷനുമായി കൂടിയാലോചിക്കണമെന്ന്​ അധികൃതർ കലക്​ടറെ അറിയിച്ചിട്ടുണ്ട്​. വിവാദത്തെ തുടർന്ന്​ അഗ്​നിശമനസേന തിങ്കളാഴ്​ച പയ്യാമ്പലം ശ്​മശാനം അണുമുക്​തമാക്കിയിരുന്നു. പുതിയ തീരുമാന പ്രകാരം ചൊവ്വാഴ്​ച രാവിലെയും അണുമുക്​തമാക്കി. അതിനുശേഷമാണ്​ ഉച്ചയോടെ ശ്​മശാനം പ്രവർത്തനം തുടങ്ങിയത്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story