Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTനേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച
text_fieldsbookmark_border
ആലക്കോട്: രയരോം സൻെറ് സെബാസ്റ്റ്യൻസ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. രയരോം പള്ളിപ്പടിയിലെ കുരിശടിയോട് ചേർന്നുള്ള നേർച്ചപ്പെട്ടിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആലക്കോട് എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മഴ കനത്തതോടെ മലയോരത്ത് കവർച്ച വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തേർത്തല്ലി പെട്രോൾ പമ്പിലും കടകളിലും കവർച്ച നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story