Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTബലിപെരുന്നാൾ സൗഹൃദസംഗമം
text_fieldsbookmark_border
മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ല വനിത വിഭാഗം ഗൂഗിൾ മീറ്റിലൂടെ സൗഹൃദസംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല ഈദ് സന്ദേശം നൽകി. ജില്ല പ്രസിഡൻറ് ലൈല ആമുഖപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിയറ്റ് അംഗം വഹീദ ജാസ്മിൻ മോഡറേറ്ററായി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം ഡോ. ഹരിപ്രിയ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ, ജില്ല ശിശുസംരക്ഷണ ഓഫിസർ ഗീതാഞ്ജലി, അഡ്വ. സുജാത വർമ, വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഹിന നിയാസി, മങ്കട ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലിസമ്മ ഐസക്, ജില്ല പഞ്ചായത്തംഗം അനിത കിഷോർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സലീന, എം.ജി.എം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആയിഷ ചെറുമുക്ക്, വനിത ലീഗ് ജില്ല പ്രസിഡൻറ് ജൽസീമിയ, എം.ജി.എം ഈസ്റ്റ് ജില്ല സെക്രട്ടറി സക്കീന, റിട്ട. കൃഷി ഒാഫിസർ ജമീല, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം പി. സുബൈദ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം വൈസ് പ്രസിഡൻറുമാരായ ടി.കെ. ജമീല, മുഹ്സിന ജഹാൻ തുടങ്ങിയവർ സംസാരിച്ചു. ബിന്ദു പരമേശ്വരൻ പ്രാർഥനാഗാനം ആലപിച്ചു. ജില്ല സെക്രട്ടറി സി.എച്ച്. സാജിത സ്വാഗതവും ജോ. സെക്രട്ടറി കെ.എ. സാഹിറ നന്ദിയും പറഞ്ഞു. ജില്ലതല ഉദ്ഘാടനം മലപ്പുറം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജില്ലതല പദ്ധതിയായി കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് കോഡൂര്‍ കരിമ്പനുക്ക്-പെലത്തൊടിക്കുളമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അസി. ഡയറക്ടർ മുരളി, പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സി. ചന്ദ്രന്‍ എന്നിവർ സംബന്ധിച്ചു. ------------------- 'ദേശീയ വിദ്യാഭ്യാസനയം സമഗ്രചര്‍ച്ചക്ക് വിധേയമാക്കണം' മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസനയം സമഗ്രമായ ചര്‍ച്ചക്ക് വിധേയമാക്കണമെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ല ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ ഒതുക്കങ്ങല്‍, കാളാവ് സൈതലവി മുസ്ലിയാർ, സി. അബ്ദുല്ല മൗലവി, ശാഹുല്‍ ഹമീദ്, എം.പി. മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് തുടങ്ങിയവർ സംബന്ധിച്ചു. അവാർഡ് ദാനം മലപ്പുറം: സുന്നി യുവജനസംഘം ജില്ല കമ്മിറ്റി നൽകിവരുന്ന മികച്ച മുദരിസിനുള്ള മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡ് ദാരിമീസ് സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാടിന് സമ്മാനിച്ചു. ശിഹാബ് തങ്ങളുടെ 11ാമത് വിയോഗദിനത്തോടനുബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് അവാർഡ് കൈമാറിയത്. എസ്.വൈ.എസ് ഇൗസ്റ്റ് ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story