Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTമഴക്കാല രോഗങ്ങള്‍: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
text_fieldsbookmark_border
മലപ്പുറം: കോവിഡ് രോഗ പശ്ചാത്തലത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന. മഴക്കാലം ശക്തി പ്രാപിച്ചതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എലി മൂത്രത്തിലൂടെയാണ് എലിപ്പനി രോഗം പകരുന്നത്. എലി മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ കഴിക്കണം. വെള്ളത്തില്‍നിന്ന് കയറിയതിനുശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story