Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2020 5:28 AM IST Updated On
date_range 2 Aug 2020 5:28 AM ISTകർശന നിയന്ത്രണത്തിൽ കുടുങ്ങി കടന്നപ്പള്ളി
text_fieldsbookmark_border
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടുന്ന പ്രദേശമായതിനാൽ കടന്നപ്പള്ളി വില്ലേജിൽ നിയന്ത്രണം കർശനമാക്കി. കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തി മുഴുവൻ റോഡുളും അടച്ചതോടെ ഗ്രാമം ഒറ്റപ്പെട്ടനിലയിലായി. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായാണ് മുഴുവൻ റോഡുകളും അടച്ചത്. ഇതോടെ ശനിയാഴ്ച സാധനങ്ങൾ വാങ്ങാനും മറ്റും പുറത്തുപോയവർ പെരുവഴിയിലായി. എന്നാൽ, സവിശേഷ സാഹചര്യത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില തീരുമാനങ്ങൾ കൈക്കൊേള്ളണ്ടിവരുമെന്നും അതു നാടിൻെറ രക്ഷക്കുവേണ്ടിയാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. ഗ്രാമപഞ്ചായത്തിലെ ഒന്ന്, ഏഴ് വാർഡുകളും ഒമ്പതു മുതൽ 15 വരെ വാർഡുകളുമാണ് നിയന്ത്രിത അടച്ചിടൽ മേഖലകളാക്കി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളജ് പരിസരത്തെ കടകൾ ദിവസങ്ങൾക്കു മുമ്പുതന്നെ അടച്ചിട്ടിരുന്നു. പഞ്ചായത്തിലെ മറ്റു വാർഡുകളിലും ജാഗ്രത പുലർത്താൻ നിർദേശമുണ്ട്. 12ാം വാർഡിലാണ് മെഡിക്കൽ കോളജ്. ഇവിടെയുള്ള നിരവധി ജീവനക്കാരാണ് സമ്പർക്കം മൂലം രോഗബാധിതരായത്. ഇവരിൽ നിരവധി പേർ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരുന്നുണ്ട്. അതുകൊണ്ട് നാട്ടിൽ രോഗബാധ വ്യാപകമാകാനിടയുള്ളത് കണക്കിലെടുത്താണ് നിയന്ത്രണം കർശനമാക്കിയത്. എന്നാൽ, എല്ലാ റോഡുകളും അടച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. മറ്റ് അസുഖം വന്നാൽ പോലും ആശുപത്രിയിലെത്താൻ സാധിക്കാത്ത സ്ഥിതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story