Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസപ്ലൈകോ സൂപ്പർ...

സപ്ലൈകോ സൂപ്പർ മാര്‍ക്കറ്റില്‍ വന്‍തിരക്ക്; നിർദേശം ലംഘിച്ചാല്‍ പൂട്ടുമെന്ന്​ പൊലീസ്​

text_fields
bookmark_border
ഇരിട്ടി: നേരംപോക്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്നുദിവസമായി വന്‍തിരക്ക്​. രാവിലെ 10ന്​ തുറക്കുന്ന സ്ഥാപനത്തിൽ ടോക്കണ്‍ കൊടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമാകുന്ന അവസ്ഥയാണ്. ഇരിട്ടി ടൗണിനോട് ചേര്‍ന്ന പ്രദേശമായ കൂളിചെമ്പ്രയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിക്ക് പ്രാഥമിക, ദ്വിതീയ സമ്പർക്കമുള്ള നിരവധി വ്യക്തികള്‍ ഇരിട്ടി ടൗണുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരവും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ആറളം സ്​റ്റേഷനിലെ പൊലീസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതുമൂലം സ്​റ്റേഷൻ പ്രവര്‍ത്തനംതന്നെ നിലച്ചിരിക്കുകയാണ്. ഇത്തരം അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ തള്ളിക്കയറുന്നത്. രണ്ടുദിവസമായി പൊലീസെത്തി ഇരിട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ക്ക് നിർദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും വ്യാഴാഴ്ചയും ഇവ ലംഘിക്കുന്ന അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് ഇരിട്ടി സ്​റ്റേഷന്‍ ഓഫിസര്‍ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ദിനേശന്‍ കൊതേരി, തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ നിർദേശിച്ചു. പുറത്ത് ഈ സമയത്ത് ടോക്കണ്‍ കൊടുത്ത് നിര്‍ത്തിയ സ്ത്രീകളും പുരുഷന്മാരുമടക്കം അമ്പതോളം പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കര്‍ശന വ്യവസ്ഥകളോടെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസും റവന്യൂ അധികൃതരും ജീവനക്കാര്‍ക്ക് അനുവാദം നൽകുകയായിരുന്നു. അഞ്ചുപേര്‍ മാത്രമേ ഒരു സമയത്ത് ക്യൂവില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്ന്​ പൊലീസ്​ അറിയിച്ചു. ഒരുസമയം അകത്ത്​ മൂന്നുപേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല എന്നീ നിർദേശങ്ങളുമാണ് നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story