Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTശിഹാബ് തങ്ങളുടെ വേർപാടിന് പതിെനാന്നാണ്ട്; ഓർമകളിലലിഞ്ഞ് മുനവ്വറലി
text_fieldsbookmark_border
മലപ്പുറം: നാടാദരിക്കുന്ന ഒരു മനുഷ്യൻെറ മക്കളാവുക എന്നത് സുകൃതമാണ്. ആ സൗഭാഗ്യം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നവരാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മക്കൾ. എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന, നിരവധിയാളുകൾക്ക് തണലും തണുപ്പുമേകിയിരുന്ന ശിഹാബ് തങ്ങൾ വിടവാങ്ങിയിട്ട് ആഗസ്റ്റ് ഒന്നിന് പതിനൊന്ന് വർഷമാവുന്നു. പിതാവിൻെറ ഓർമകൾക്ക് മുന്നിലിരുന്ന് മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറുമായ മുനവ്വറലി തങ്ങൾ അദ്ദേഹത്തെക്കുറിച്ച് വാചാലനായി. ആൾക്കൂട്ടത്തിനിടയിലുള്ള മനുഷ്യൻ എന്ന ഇമേജാണ് ഞങ്ങളുടെ മനസ്സിൽ ഉപ്പക്കുണ്ടായിരുന്നത്. ചുറ്റിലും വലയം ചെയ്ത് നിരവധി പേരുണ്ടാവും. അതുകണ്ടാണ് വളർന്നത്. ഒരു പിതാവിൻെറ റോൾ ഏറ്റെടുക്കേണ്ടി വരുേമ്പാൾ അദ്ദേഹമത് ഭംഗിയായി നിർവഹിച്ചിരുന്നു. അകന്നവരെയും അടുത്തവരെയും ഒരുപോലെ ചേർത്തു പിടിച്ചു. സഹായം വേണ്ടവർക്ക് അതെത്തിച്ചു. പഠനകാലത്ത് ആരാവണമെന്ന് സുഹൃത്തുക്കൾ എന്നോട് ചോദിച്ചിരുന്നു. അവരോടൊക്കെ പലതും പറഞ്ഞിരുന്നെങ്കിലും ഉപ്പയെ പോലെ ആകണമെന്നായിരുന്നു ഉള്ളിലെ മോഹം. അതൊരു വലിയ ഉത്തരവാദിത്തമാണെന്ന് അറിയാം. ആ സ്ഥാനം എത്ര വലുതാണെന്ന് അതിലേക്ക് നടക്കാൻ ശ്രമിക്കുേമ്പാൾ തന്നെ ബോധ്യമാവും. മൂല്യങ്ങൾക്ക് വലിയ വിലകൊടുത്തിരുന്ന മനുഷ്യൻ. ഒരു പാർട്ടിയുടെ നേതാവായിട്ടും ഇതര രാഷ്ട്രീയ പാർട്ടികളും നേതാക്കളുമൊക്കെ ബഹുമാനിച്ചിരുന്ന വ്യക്തിത്വം. ഈജിപ്തിൽ പഠിച്ചിരുന്ന കാലത്തെ അദ്ദേഹത്തിൻെറ സഹപാഠികളിൽ പലരെയും എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മുഹമ്മദലിയെന്നായിരുന്നു കൂടെ പഠിച്ചവർ വിളിച്ചിരുന്നത്. സൗമ്യനായി അവർക്കിടയിൽ ജീവിച്ച് സതീർഥ്യരുടെയെല്ലാം പ്രിയങ്കരനായിരുന്നു. ഇനാം റഹ്മാൻ mpg shihab thangal പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം (ഫയൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story