Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാഹിയിൽ പുതിയ...

മാഹിയിൽ പുതിയ കെട്ടിടങ്ങൾക്ക് സോളാർ പാനൽ നിർബന്ധമാക്കുന്നു

text_fields
bookmark_border
മാഹി: 250 സ്​ക്വയർ മീറ്ററോ അതിൽ കൂടുതലോ വിസ്​തീർണമുള്ള എല്ലാ പുതിയ കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ സോളാർ വൈദ്യുതി പാനൽ സ്ഥാപിക്കണമെന്ന് പുതുച്ചേരി സർക്കാർ ചീഫ് സെക്ര​േട്ടറിയറ്റ് അറിയിച്ചു. നിയമം മാഹിയിലും ബാധകമാണെന്ന് ചീഫ് ടൗൺ പ്ലാനർ വ്യക്​തമാക്കി. ആകെ അനുവദിച്ച വൈദ്യുതിയുടെ അഞ്ച് ശതമാനമോ പത്ത് സ്ക്വയർ മീറ്ററിന് ഒരു കിലോവാട്ട് എന്ന അനുപാതത്തിലോ മാത്രമേ സോളാർ വൈദ്യുതി പാനലി​ൻെറ പ്രസാരണ ശേഷി അനുവദിക്കുകയുള്ളൂ. മേൽക്കൂരയുടെ ആകെ ഭാഗത്തി​ൻെറ 30 ശതമാനം താമസസൗകര്യത്തിനുള്ളതാണ്. സോളാർ പാനൽ സ്ഥാപിച്ചവർക്ക് മാത്രമേ ഇനി മുതൽ വൈദ്യുതി വകുപ്പ് കണക്​ഷനുകൾ നൽകൂ. ഇതുസംബന്ധിച്ച് പൊതുജനങ്ങൾ, താൽപര്യമുള്ള മറ്റ് കക്ഷികൾ എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും രണ്ടാഴ്ചക്കകം ചീഫ് ടൗൺ പ്ലാനർ, ടൗൺ ആൻഡ്​ കൺട്രിപ്പാനാൺ വിഭാഗം, ജവഹർ നഗർ, ഭൂമിയാംപേട്ട്, പുതുച്ചേരി 605005 എന്ന വിലാസത്തിലോ ctptcp.pon@nic.in എന്ന ഇ-മെയിലിലോ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story