Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTകടലുണ്ടി കണ്ടെയ്ൻമെൻറ് സോണിൽ; വള്ളിക്കുന്നിൽനിന്നുള്ള പാലങ്ങൾ അടച്ചു
text_fieldsbookmark_border
കടലുണ്ടി കണ്ടെയ്ൻമൻെറ് സോണിൽ; വള്ളിക്കുന്നിൽനിന്നുള്ള പാലങ്ങൾ അടച്ചു വള്ളിക്കുന്ന്: കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമൻെറ് സോണാക്കിയതോടെ ഇവിടങ്ങളിലേക്ക് വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽനിന്നുള്ള മുഴുവൻ പാലങ്ങളും പൊലീസ് അടച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡിലെ കടലുണ്ടിക്കടവ് പാലം, ഒലിപ്രം റോഡിലെ മുക്കത്തക്കടവ് പാലം, ചേലേമ്പ്ര ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചരക്കടവ്, പുല്ലിക്കടവ് പാറക്കടവ് എന്നീ പാലങ്ങളാണ് പൂർണമായും ഗതാഗതം സ്തംഭിപ്പിച്ചത്. കോട്ടക്കടവ് പാലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി അത്യാവശ്യ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. പാലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽനിന്നുള്ള ഗ്രാമീണ റോഡുകളുമായി കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന പാലങ്ങളാണിത്. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവിൽ ഒരാൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച ജില്ല ഭരണകൂടം കടലുണ്ടി പഞ്ചായത്ത് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. Photo - mt vallikkunnu-kadalundi panchayath kandoiment zone ayathinal kadalundi kadav palam police bandhakkunnu കടലുണ്ടിക്കടവ്, മുക്കത്ത് കടവ് പാലം, പാറക്കടവ് പാലങ്ങൾ പൊലീസ് അടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story