Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേർത്തല്ലിയിൽ പെട്രോൾ...

തേർത്തല്ലിയിൽ പെട്രോൾ പമ്പിൽനിന്ന്​ പണം കവർന്നു

text_fields
bookmark_border
ടൗണിലെ കടകളിൽ കവർച്ചശ്രമം ആലക്കോട്: തേർത്തല്ലി പെട്രോൾ പമ്പിൽനിന്ന്​ 5,400 രൂപ കവർന്നു. ടൗണിലെ മൂന്നു കടകളിൽ കവർച്ച ശ്രമവും നടന്നു. ബുധനാഴ്​ച രാത്രിയാണ് സംഭവം. രാത്രിയിൽ നിർത്താതെ പെയ്​ത കനത്ത മഴയുടെ മറവിലാണ് കവർച്ച. മലയോര ഹൈവേയോട് ചേർന്നുള്ള ഇന്ത്യൻ ഓയിൽ കോർപറേഷ​ൻെറ ഡീലറായ കൊല്ലംപറമ്പിൽ ഫ്യൂവൽസിലാണ് സംഭവം. ഓഫിസ് റൂമിൽ സൂക്ഷിച്ചിരുന്ന 5,400 രൂപയുടെ നാണയങ്ങളാണ് കവർന്നത്​. കമ്പിപ്പാര ഉപയോഗിച്ച്​ ഓഫിസ് റൂം കുത്തിത്തുറക്കുകയായിരുന്നു. പമ്പിലെ സി.സി.ടി.വി കേടാക്കിയ നിലയിലാണ്​. വ്യാഴാഴ്​ച രാവിലെ പമ്പ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്‌. ആലക്കോട് സി.ഐ കെ.ജെ. വിനോയി, എസ്.ഐ നിബിൻ ജോയി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തേർത്തല്ലി ആൽഫ വെജിറ്റബിൾസ്, സമീപത്തെ മറ്റു സ്​റ്റേഷനറി കടകൾ എന്നിവിടങ്ങളിലാണ് കവർച്ചശ്രമം നടന്നത്. ഇവിടെനിന്ന് ഒന്നും നഷ്​ടപ്പെട്ടിട്ടില്ല. ശബ്​ദം കേട്ട് സമീപത്തുള്ളവർ ലൈറ്റ് ഓൺ ചെയ്​തതോടെ മോഷ്​ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story