Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTവിദ്യാർഥികൾക്കുള്ള ഓൺലൈൻ അസംബ്ലി ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
വള്ളിക്കുന്ന്: കോവിഡ് കാലത്തെ കുട്ടികളുടെ വിരസത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ ഓൺലൈൻ അസംബ്ലി ശ്രദ്ധേയമാവുന്നു. പ്രവൃത്തിസമയങ്ങളിൽ സ്കൂളിൽ നടക്കുന്ന അസംബ്ലിയുടെ രൂപത്തിൽ വിവിധ ക്ലാസുകളിലെ കുട്ടികൾ റെക്കോഡ് ചെയ്യപ്പെട്ട ഓൺലൈൻ അസംബ്ലി സ്കൂൾ ലീഡറുടെ അറ്റൻഷൻ പറയലോടെ ആരംഭിച്ച് പ്രാർഥന, പ്രതിജ്ഞ, വാർത്ത വായന, മഹത് വചനങ്ങൾ, കോവിഡ് ബോധവത്കരണ പ്രഭാഷണം, ചിന്താവിഷയം, പ്രധാനാധ്യാപികയുടെ ഉപദേശം എന്നിവ കോർത്തിണക്കി ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് തയാറാക്കിയത്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ഏകോപിപ്പിക്കാൻ തുടങ്ങിയ ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ വോയിസ് മെസേജ് ആയിട്ടാണ് ഓൺലൈൻ അസംബ്ലി കുട്ടികളിൽ എത്തിയത്. വിദ്യാർഥികളായ മുഹമ്മദ് ഷഹൽ, തന്മയ, തരുണിമ, ആദിദേവ്, യദുദേവ്, നന്ദന, അഭിനന്ദ, ഫാത്തിമ ഹസ്സ, മുഹമ്മദ് നജാദ്, നൈസ ഫാത്തിമ എന്നിവർ നേതൃത്വം നൽകി. ആഴ്ചയിലൊരിക്കൽ ഓൺലൈൻ അസംബ്ലി തുടർന്നു സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ എം. മോഹനകൃഷ്ണൻ, പ്രധാനാധ്യാപിക പി.എം. ഷർമിള, എസ്.ആർ.ജി കൺവീനർ കെ. അമ്പിളി, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഹനീഫ എന്നിവർ അറിയിച്ചു. ഫോട്ടോ. mt vallikkunnu-veedukalil online asambiyil pankefukkunna thenjipalam scjoolile vidhyarthikal വീടുകളിൽ ഓൺൈലൻ അസംബ്ലിയിൽ പങ്കെടുക്കുന്ന തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story