Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് പദ്ധതി: ഓണ്‍ലൈന്‍...

ലൈഫ് പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വാര്‍ഡുതല സംവിധാനമൊരുക്കും

text_fields
bookmark_border
കണ്ണൂർ: ലൈഫ് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വാര്‍ഡ്​തല സംവിധാനമൊരുക്കും. ഇതുസംബന്ധിച്ച്​ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുത്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. ആഗസ്​റ്റ്​ ഒന്നുമുതല്‍ 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട സമയം. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷി​ൻെറ ചേംബറില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ചേര്‍ന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. അപേക്ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കണ്ടെയ്​ൻ​മൻെറ്​ സോണുകളില്‍ ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കമ്പ്യൂട്ടര്‍ സൗകര്യമുള്ള ക്ലബുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. സഹായ കേന്ദ്രങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ ഓരോ വാര്‍ഡിനും വ്യത്യസ്​ത ദിവസങ്ങള്‍ നല്‍കി അപേക്ഷകരുടെ തിരക്ക് കുറക്കണം. ഒരു സാഹചര്യത്തിലും അപേക്ഷകള്‍ നേരിട്ടുവാങ്ങരുത്​. ലഭിച്ച അപേക്ഷകളുടെ പട്ടിക ആഗസ്​റ്റ്​ 17ന് തദ്ദേശ സ്ഥാപനതലത്തില്‍ പ്രസിദ്ധീകരിക്കണം. സൂക്ഷ്മ പരിശോധനക്കായി ഫീല്‍ഡ് പരിശോധന ആഗസ്​റ്റ്​ 21നകം നടത്തി ഓണ്‍ലൈനായി പരിശോധന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സെപ്​റ്റംബര്‍ 30ഓടെ അംഗീകരിച്ച ലിസ്​റ്റ്​ പ്രസിദ്ധപ്പെടുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story