Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTൈലഫ് പദ്ധതിയിൽ തഴയപ്പെട്ടവർക്ക് വീണ്ടും അവസരം
text_fieldsbookmark_border
ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഒാൺലൈനിൽ അപേക്ഷിക്കാം പെരിന്തൽമണ്ണ: ൈലഫ് ഭവനപദ്ധതിയിൽനിന്ന് തഴയപ്പെട്ടവർക്കും പുതുതായി അർഹത നേടിയവർക്കുമായി വീണ്ടും അവസരം. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർ, ഭൂമിയും വീടുമില്ലാത്തവർ എന്നിവർക്ക് ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഒാൺലൈനിൽ അപേക്ഷിക്കാം. വസ്തുതാപരിശോധനക്ക് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരെത്തും. 2020 ജൂലൈ ഒന്നിന് മുമ്പ് റേഷൻ കാർഡ് ലഭിച്ചവരെ പരിഗണിക്കും. മാർഗനിർദേശങ്ങൾ വിശദീകരിച്ച് ബുധനാഴ്ച ഉത്തരവിറങ്ങി. 2016ൽ തുടങ്ങി 2017ൽ പൂർത്തിയായ ആദ്യ സർവേയിൽ റേഷൻകാർഡ് മുഖ്യമാനദണ്ഡമായതോടെ അർഹരായ നിരവധി കുടുംബങ്ങൾ തഴയപ്പെട്ടിരുന്നു. നാല് വർഷത്തോളം പുതിയ റേഷൻ കാർഡുകൾ അനുവദിക്കുന്നത് നിർത്തിവെച്ച ഘട്ടത്തിലായിരുന്നു ലൈഫ് സർവേ. മുൻ സർവേ റിപ്പോർട്ടിൽ അർഹരാണെന്ന് കണ്ടെത്തിയവരിൽ വലിയൊരു വിഭാഗം ഇപ്പോഴും വീട് ലഭിക്കാത്തവരാണ്. അപേക്ഷകർ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിക്കാരോ അവിടെനിന്ന് വിരമിച്ച് പെൻഷൻ വാങ്ങുന്നവരോ ആവരുത്. പരമാവധി വാർഷിക വരുമാനപരിധി മൂന്ന് ലക്ഷമാണ്. പഞ്ചായത്ത് പരിധിയിൽ 25 സൻെറിലേറെയോ മുനിസിപ്പൽ, കോർപറേഷനുകളിൽ അഞ്ച് സൻെറിലേറെയോ ഭൂമിയുള്ളവരെ പരിഗണിക്കില്ല. പട്ടികജാതി, മത്സ്യത്തൊഴിലാളികൾക്കിത് ബാധകമല്ല. നാലുചക്ര വാഹനവും പാടില്ല. ഭാഗം ചെയ്തതിനാൽ സ്വന്തം പേരിൽ ഭൂമിയില്ലെന്നതും അർഹതയാവില്ല. നേരേത്ത തഴയപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം. ഇത് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഫീൽഡ്തല പരിശോധന നടത്തിയാവും അന്തിമമാക്കുക. തള്ളിയാൽ അപ്പീൽ നൽകാം. ആഗസ്റ്റ് 17ന് പട്ടിക പ്രസിദ്ധപ്പെടുത്തൽ, 21ന് ഫീൽഡ്തല പരിശോധന, 22ന് കരട് പ്രസിദ്ധീകരിക്കൽ, സെപ്റ്റംബർ 29 വരെ ഒന്നും രണ്ടും അപ്പീൽ നടപടികൾ, സെപ്റ്റംബർ 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ എന്നിങ്ങനെയാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story