Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTചാലിയാർ പുഴയിൽ മത്സ്യവിത്ത് നിക്ഷേപിച്ചു
text_fieldsbookmark_border
എടവണ്ണ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി വഴി നടപ്പാക്കിയ പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുണ്ടുതോട് ചാലിയാർ പുഴയുടെ കടവിൽ നടന്ന മത്സ്യവിത്ത് നിക്ഷേപം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.വി. ഉഷ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. അഹമ്മദ്കുട്ടി, ജില്ല പഞ്ചായത്ത് അംഗം ഇസ്മായിൽ മുതിയേടം, മൈമൂന ഉസ്മാൻ മദനി, വാർഡ് അംഗം സക്കീർ തേലക്കാടൻ, സി.പി. ശ്രീധരൻ നായർ, റസിയ ബഷീർ എന്നിവർ സംസാരിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, പ്രോജക്ട് കോഓഡിനേറ്റർ, അക്വാകൾചർ പ്രൊമോട്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി. photo mn edavanna chaliyar puzhya mlsya krishi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story