Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTവണ്ടൂർ മണ്ഡലത്തിൽ റോഡ് പുനരുദ്ധാരണത്തിന് ഒരുകോടി
text_fieldsbookmark_border
കരുവാരകുണ്ട്: വണ്ടൂർ നിയോജകമണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചതായി എ.പി. അനിൽകുമാർ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് തുക. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കൽക്കുണ്ട്-മഞ്ഞളാംചോല റോഡിന് 30 ലക്ഷം, കക്കറ-മുണ്ട റോഡിന് 25 ലക്ഷം, കാളികാവ് ഗ്രാമപഞ്ചായത്തിലെ ചെങ്കോട്-അടക്കാക്കുണ്ട് റോഡിന് 30 ലക്ഷം, ചോക്കാട് ഗ്രാമപഞ്ചായത്തിലെ പനക്കപ്പാടം-ഒറവൻകുന്ന് റോഡിന് 15 ലക്ഷം എന്നിവക്കാണ് ഭരണാനുമതിയായത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകളിലൊന്നാണ് കൽക്കുണ്ട്-മഞ്ഞളാംചോല റോഡ്. നാല് കിലോമീറ്ററുള്ള റോഡ് നവീകരിക്കുന്നത് നിരവധി മലയോര കർഷകർക്ക് അനുഗ്രഹമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story