Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTമമ്പാട്ടുമൂലയിൽ കുടുംബത്തിലെ മൂന്നുപേർക്ക് വിഷബാധയേറ്റ സംഭവത്തിൽ ദുരൂഹത
text_fieldsbookmark_border
മലപ്പുറം ഫോറൻസിക് വിഭാഗം സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തി കാളികാവ്: ചോക്കാട് യേറുന്നു. ഭക്ഷണത്തിൽ വിഷം കലർന്നത് എങ്ങനെയെന്നറിയാൻ വ്യാഴാഴ്ച മലപ്പുറം ഫോറൻസിക് വിഭാഗം സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തി. വിരലടയാള വിഭാഗം സയൻറിഫിക് ഓഫിസർ ഡോ. ത്വയ്യിബയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മമ്പാട്ടുമൂല പട്ടത്ത് മണി (60), പേരമക്കളായ രാഹുൽ (18), ശ്രീരാഗ് (16) എന്നിവർക്ക് ബുധനാഴ്ച രാവിലെ കഴിച്ച ഭക്ഷണത്തിലൂടെയാണ് വിഷബാധയേറ്റത്. മൂവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിഷബാധയേറ്റതിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ കാളികാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീട്ടിൽ നടന്ന പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച വിഷമെന്ന് തോന്നിപ്പിക്കുന്ന വസ്തു പൊലീസും ഫോറൻസിക് വിഭാഗവും കണ്ടെടുത്തു. ഭക്ഷണ അവശിഷ്ടങ്ങളും പരിശോധിച്ചു. മണിയുടെ മകളും രാഹുലിൻെറയും ശ്രീരാഗിൻെറയും അമ്മയുമായ രമണി സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ ഭക്ഷണം കഴിച്ച ഉടനെ ഇവർക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. അയൽ വീട്ടുകാരാണ് സംഭവമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി രമണിയെ വിളിച്ചു വരുത്തിയത്. വിശദാംശങ്ങൾ പരിശോധന ഫലം ലഭിച്ചതിനുശേഷം മാത്രമേ വ്യക്തമാകൂവെന്ന് ഇൻസ്പെക്ടർ ജോതീന്ദ്രകുമാർ പറഞ്ഞു. എസ്.െഎ കെ. അജിത് കുമാർ, വിരലടയാള വിദഗ്ധൻ സതീഷ്, ഫോറൻസിക് വിഭാഗം ഓഫിസർമാരായ അനൂപ്, ഷൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിഷാംശം കലർന്ന ഭക്ഷണം അകത്ത് ചെന്ന മൂവരും അപകടനില തരണം ചെയ്തു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്താലുടൻ രമണിയെയും ഭർത്താവ് സുരേഷിനെയും പൊലീസ് ചോദ്യം ചെയ്യും. Photo mn kkv forenci parisodana മമ്പാട്ടുമൂലയിൽ കുടുംബത്തിലെ മൂന്നുപേർക്ക് വിഷബാധയേറ്റ സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story