Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്​ കേന്ദ്രത്തിൽ...

കോവിഡ്​ കേന്ദ്രത്തിൽ സേവന പാതയിലാണ്​ ദീപകും ഇര്‍ഫാനും

text_fields
bookmark_border
മേയ് 13 മുതല്‍ ഇവർ കർമനിരതരാണ്​ മങ്കട: കോവിഡ് കേന്ദ്രത്തില്‍ കര്‍മനിരതരായി മാസങ്ങള്‍ പൂര്‍ത്തിയാക്കി കടന്നമണ്ണ സ്വദേശികളായ ദീപകും ഇര്‍ഫാനും. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെള്ളില മര്‍ക്കസ് ഹിദായ സൻെററിലാണ് ഇരുവരും സേവനം ചെയ്യുന്നത്. മങ്കട പൊലീസ് സ്​റ്റേഷനു കീഴിലുള്ള ട്രോമകെയര്‍ വളൻറിയര്‍ എന്ന നിലക്കാണ് ഇവര്‍ കഴിഞ്ഞ മേയ് 13 മുതല്‍ സേവനത്തിനെത്തിയത്. അതില്‍ പിന്നെ ഊണും ഉറക്കവും അവിടെ തന്നെ. സേവനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ജൂലൈ രണ്ടിന് വീട്ടില്‍ പോയി. ആഗസ്​റ്റ്​ ഒന്നിന് ഇര്‍ഫാന്‍ തിരിച്ചു വരുമ്പോള്‍ ദീപക് വീട്ടില്‍ പോകും. ദീപക് 77 ദിവസവും ഇര്‍ഫാന്‍ 52 ദിവസവും തുടര്‍ച്ചയായി സേവന നിരതരായി. കടന്നമണ്ണ മഞ്ചേരിതോട് കാളപൂട്ട ്കണ്ടം പ്രദേശത്ത് പിലാതോട്ടത്തില്‍ സുബ്രമണ്യന്‍-രതി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് 26കാരനായ ദീപക്. ആറു വര്‍ഷമായി ഇലക്ട്രോണിക് മെക്കാനിക്കാണ്​. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണിയാൾ. കടന്നമണ്ണ സര്‍വിസ് സഹകരണ ബാങ്കിലെ ജോലിക്കാരായ കറുമൂക്കില്‍ അശ്​റഫ്-മുനീറ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തവനാണ് 24കാരനായ ഇര്‍ഫാന്‍. പെരിന്തല്‍മണ്ണ ഫയര്‍ ഫോഴ്‌സ് സിവിൽ ഡിഫന്‍സ് വളൻറിയര്‍ കൂടിയാണ്​. ഓട്ടോ മെക്കാനിക്കായി ജോലി ചെയ്യുന്നു. ഒരാഴ്ച മുമ്പ് മങ്കട പൊലീസ് സ്​റ്റേഷനില്‍ നടന്ന ചടങ്ങില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരം ജില്ല പൊലീസ് മേധാവി യു. അബ്​ദുല്‍ കരീമില്‍ നിന്ന് ഏറ്റു വാങ്ങിയവരില്‍ രണ്ടു പേരുമുണ്ടായിരുന്നു. mpg mankada irfan mpg mankada deepak
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story