Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTഅതുല്യക്ക് ഫാത്തിമയുടെ 'പെരുന്നാൾ സമ്മാനം' ബി.ഫാം പഠനം
text_fieldsbookmark_border
കോട്ടക്കൽ: അതുല്യയുടെ തുടർപഠനചെലവുകൾ ഏറ്റെടുത്തതിലൂടെ നല്ലൊരു പെരുന്നാൾ സമ്മാനം നൽകാനായതിൻെറ നിർവൃതിയിലാണ് ഫാത്തിമ. പാങ്ങ് സ്വദേശിനിയും ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിൻെറ ഉമ്മയുമായ കണക്കയിൽ ഫാത്തിമയാണ് മകൻെറ നിഴലായി നടക്കുന്ന സുഹൃത്തിൻെറ മകളുടെ തുടർപഠനം ഏറ്റെടുത്തത്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ തൃശൂർ പുന്നയൂർക്കുളം ചെറായിയിലെ ബിടായിനി പ്രമോദിൻെറയും സജിതയുടെയും ഏകമകൾ അതുല്യ ബി. കാർത്തിക്കിനാണ് ഭാവിപഠനം സുരക്ഷിതമായത്. നാസർ മാനുവിൻെറ സന്തത സഹചാരിയാണ് പ്രമോദ്. പല നിർധനകുടുംബങ്ങളെക്കുറിച്ചും പ്രമോദ് വിവരങ്ങൾ നൽകുകയും അവർക്ക് മാനു സാമ്പത്തിക സഹായം നൽകുകയും ചെയ്തെങ്കിലും സ്വന്തമായി വീടില്ലാത്ത കാര്യം പ്രമോദ് പറഞ്ഞിരുന്നില്ല. ഇത് മറ്റുള്ളവർ വഴി അറിഞ്ഞതോടെ വീട് നിർമിച്ച് നൽകി. വർഷങ്ങളായി കണക്കയിൽ വീട്ടിലെ ഒരു കുടുംബാംഗം പോലെയാണ് പ്രമോദിൻെറ ജീവിതം. മകൾ അതുല്യയും നാസർ മാനുവിൻെറ വീട് സ്വന്തം വീടെന്ന പോലെയാണ് കരുതുന്നത്. പ്ലസ്ടുവിന് ശേഷം ബി. ഫാം ചേരാനായിരുന്നു ആഗ്രഹം. സംഭവമറിഞ്ഞതോടെ ഫാത്തിമ അതുല്യയെ തൃശൂരിൽ നിന്ന് തറവാട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി തുടർപഠനചെലവുകളേറ്റെടുത്തതായി അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ ബി. ഫാമിന് ചേരാനാണ് തീരുമാനം. mpg kkl 045 അതുല്യ നാസർ മാനുവിനും മകൾ ഫാത്തിമ ഷിഫക്കും മാതാവ് ഫാത്തിമക്കുമൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story