Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രസീലിൽ നിന്ന്​...

ബ്രസീലിൽ നിന്ന്​ വേങ്ങരയിലേക്ക് ഒരു സൗഹൃദ കിക്ക്

text_fields
bookmark_border
മഞ്ചേരി: മായികലോകത്താണിപ്പോൾ വേങ്ങര സ്വദേശി പി.ടി. വിവേക്. ബ്രസീലി​ൻെറ മുൻ ലോകതാരം റൊണോൾഡീഞ്ഞോ ഇൻസ്​റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതി​ൻെറ സന്തോഷത്തിലാണ് ഈ 19കാരൻ. വിവേക് വരച്ച ത​ൻെറ ചിത്രം ലൈക് ചെയ്യുകയും കമൻറ് ചെയ്യുകയും ചെയ്ത റൊണോൾഡീഞ്ഞോ ഈ മലപ്പുറത്തുകാരനെ ഫോളോ ചെയ്യാനും മറന്നില്ല. 5.14 കോടി ഫുട്ബാൾ ആരാധകരാണ് ഇൻസ്​റ്റഗ്രാമിൽ ഫുട്​ബാൾ ഇതിഹാസത്തെ ഫോളോ ചെയ്യുന്നത്. അദ്ദേഹം തിരിച്ച്​ ഫോളോ ചെയ്യുന്നതാകട്ടെ 363 പേരെയും. അതിലൊരാളാണ് വിവേക്. ലോക്ഡൗണിൽ വെറുതെയിരുന്ന സമയത്താണ് ഫുട്ബാൾ, സിനിമതാരങ്ങളുടെ ചിത്രങ്ങൾ വരച്ച്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവെക്കാൻ തുടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ്​ ഫുട്​ബാൾ താരത്തി​ൻെറ കുട്ടിക്കാലത്തെ ചിത്രവും വിഡിയോയും ഉൾ​െപ്പടെ പങ്കുവെച്ചത്​. ഇത് റൊണാൾഡീഞ്ഞോയുടെ ശ്രദ്ധയിൽപെടുകയും കമൻറായി 'താങ്ക്യൂ ഫോർ ദ ആർട്ട് മൈ ഫ്രണ്ട്' എന്ന് അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ചെറുപ്പം മുതൽ ആരാധിക്കുന്ന ഫുട്ബാൾ താരം തന്നെ ഫോളോ ചെയ്യുന്നതിൽ പറഞ്ഞയറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്ന് വിവേക് പറഞ്ഞു. മഞ്ചേരി ഇ.കെ.സി എൻജിനിയറിങ് കോളജ്​ വിദ്യാർഥിയായ വിവേക് ചെങ്ങാനി നിർമാല്യം വീട്ടിൽ വേണുഗോപാലി​ൻെറയും രജനിയുടെയും മകനാണ്. പി.ടി. വൈശാഖ് സഹോദരനാണ്. mpg vivek: വിവേക് വരച്ച റൊണോൾഡീഞ്ഞോയുടെ ചിത്രങ്ങൾ mpg vivek 1: റൊണോൾഡീഞ്ഞോ ചിത്രത്തിന് താഴെ കമൻറ് രേഖപ്പെടുത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story