Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫീല്‍ഡ് നഴ്‌സുമാരെ...

ഫീല്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നു

text_fields
bookmark_border
പാലക്കാട്: ഐ.ടി.ഡി.പി. ഓഫിസ് പരിധിയില്‍ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ . ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എന്‍.എം, എ.എന്‍.എം കോഴ്‌സ് പാസായ പട്ടികവര്‍ഗ വിഭാഗക്കാരായ യുവതികള്‍ക്കാണ് അവസരം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്​റ്റ്​​ ആറിന് രാവിലെ 10ന് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസില്‍ അഭിമുഖത്തിന്​ എത്തണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04924 254382. ​േഡറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം കുഴല്‍മന്ദം: സാമൂഹിക ആരോഗ്യകേന്ദ്രം ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ് കേന്ദ്രത്തിൽ താല്‍ക്കാലികാടിസ്ഥാനത്തില്‍ ​േഡറ്റ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു. 25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണന. കരാറടിസ്ഥാനത്തില്‍ 89 ദിവസത്തേക്കോ, ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ് കേന്ദ്രം പ്രവര്‍ത്തനം അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ആഗസ്​റ്റ്​ നാലിന് രാവിലെ 11ന് യോഗ്യത, വയസ്സ്​, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന്​ ഹാജരാകണം. ഫോണ്‍: 04922 274350. ലൈഫ് പദ്ധതിക്ക് ആഗസ്​റ്റ്​ 14 വരെ അപേക്ഷിക്കാം കൊടുവായൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി 2017ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ തയാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയതും 2020 ജൂലൈ ഒന്നിന് മുമ്പ്​ റേഷന്‍കാര്‍ഡ് ലഭിച്ചിട്ടുള്ളതുമായ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുന്നതിനുള്ള അപേക്ഷകള്‍ ആഗസ്​റ്റ്​ ഒന്നുമുതല്‍ 14 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് വടവന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അര്‍ഹത മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് പഞ്ചായത്തിലെ നോട്ടീസ് ബോര്‍ഡില്‍ പരിശോധനക്ക് ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story