Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതലശ്ശേരിയിൽ അമ്മയും...

തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ഉടൻ

text_fields
bookmark_border
സ്വന്തം ലേഖകൻ തലശ്ശേരി: തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ആഗസ്​റ്റിൽ ആരംഭിക്കും. എരഞ്ഞോളി പാലത്തിനടുത്ത കണ്ടിക്കലിൽ നിർമിക്കുന്ന ആശുപത്രിക്കായുള്ള സ്ഥലമെടുപ്പ്‌ പൂർത്തിയായി. അവസാനത്തെ സ്ഥല ഉടമയും ഭൂമി വിട്ടുകൊടുക്കാനുള്ള സമ്മതം അറിയിച്ചു. 2.52 ഏക്കർ സ്ഥലമാണ്‌ ആശുപത്രിക്കായി വിലക്കുവാങ്ങുന്നത്‌. വിദേശത്തുള്ള ഒരാളുടെ 11 സൻെറ്​ സ്ഥലം മാത്രമായിരുന്നു ലഭിക്കാൻ ബാക്കി. ആഗസ്‌റ്റ്​ അവസാനം ശിലാസ്ഥാപനം നടത്തും. സ്ഥല പരിശോധനക്കും തുടർ നടപടിക്കുമായി കിറ്റ്‌കോയെ ചുമതലപ്പെടുത്തിയതായി അമ്മയും കുഞ്ഞും ആശുപത്രി സ്ഥലമെടുപ്പ്‌ കമ്മിറ്റി യോഗത്തിൽ എ.എൻ. ഷംസീർ എം.എൽ.എ അറിയിച്ചു. മുൻ എം.എൽ.എ കോടിയേരി ബാലകൃഷ്‌ണ​ൻെറ നേതൃത്വത്തിൽ ജനകീയ ഫണ്ട്‌ സമാഹരണത്തിലൂടെയാണ്‌ അമ്മയും കുഞ്ഞും ആശുപത്രി സ്ഥലമെടുപ്പിന്‌ ഫണ്ട്‌ സമാഹരിച്ചത്‌. തീരദേശ നിയന്ത്രണ നിയമത്തി​ൻെറ സാങ്കേതിക കുരുക്കുകളാണ്‌ സ്ഥലമെടുപ്പ്‌ നടപടി വൈകിപ്പിച്ചത്‌. നിയമപ്രകാരമുള്ള എല്ലാ അനുമതിയും ലഭിച്ച ശേഷമാണ്‌ സ്ഥലമെടുപ്പ്‌ പൂർത്തിയാക്കിയത്‌. തലശ്ശേരി കോട്ടയുടെ നൂറ്‌ മീറ്റർ പരിധിയിലായതിനാൽ ജനറൽ ആശുപത്രിയിൽ നിർമാണപ്രവൃത്തി അസാധ്യമായപ്പോഴാണ്‌ അമ്മയും കുഞ്ഞും ആശുപത്രി പ്രത്യേകമായി നിർമിക്കാൻ തീരുമാനിച്ചത്‌. തലശ്ശേരി-മാഹി ബൈപാസിന്‌ സമീപമാണ്‌ നിർദിഷ്‌ട ആശുപത്രിക്കായുള്ള സ്ഥലം ഏറ്റെടുത്തത്. ആശുപത്രിക്കുള്ള ഫണ്ട് സമാഹരണം ദ്രുതഗതിയിൽ പൂർത്തിയായി വർഷങ്ങൾ ഏറെയായെങ്കിലും സ്ഥലമേറ്റെടുക്കൽ നടപടി അനിശ്ചിതമായി നീളുന്നതിൽ നേരത്തെ പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story