Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTപൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് സ്റ്റേഷൻ പുതിയകെട്ടിടം സമർപ്പിച്ചു
text_fieldsbookmark_border
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് സ്റ്റേഷൻെറ പുതിയകെട്ടിടം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിക്കുവേണ്ടി പെരിന്തൽമണ്ണ എ.എസ്.പി ഹേമലത നാടമുറിച്ചും ശിലാഫലകം നീക്കിയും ഉദ്ഘാടനം ചെയ്തു. വീട്ടിക്കുന്നിലെ അമരമ്പലം പഞ്ചായത്ത് അധീനതയിലുള്ള 23 സൻെറ് സ്ഥലത്താണ് പുതിയകെട്ടിടം പണി പൂർത്തീ കരിച്ചത്. 2017 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. 2013 മുതല്‍ സ്റ്റേഷന് കൃഷിഭവൻെറ കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2014-15ലെ എം.ഒ.പി.എഫ് ഫണ്ടായ 73.5 ലക്ഷം രൂപ ചെലവഴിച്ചാണ് കേരള പൊലീസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.പി.എച്ച്.സി.സി) നിർമാണം പൂർത്തിയാക്കിയത്. കരുളായി, അമരമ്പലം പഞ്ചായത്തുകളും മൂത്തേടം പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്നതാണ് സ്റ്റേഷൻ പരിധി. നാല് എസ്.ഐമാരും ഒരു സ്റ്റേഷൻ ഓഫിസറുമടക്കം 48 പൊലീസ് ഓഫിസർമാരാണ് ഇവിടെയുള്ളത്. ചടങ്ങില്‍ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, പൂക്കോട്ടുംപാടം സി.ഐ പി. വിഷ്ണു, എസ്.ഐ രാജേഷ് ആയോടൻ എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധി എം.പി, പി.വി. അൻവർ എം.എൽ.എ, അമരമ്പലം, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ മുനീഷ കടവത്ത്, വിശാരിയിൽ അസൈനാർ തുടങ്ങിവർ ഓൺലൈൻ ആശംസകൾ അറിയിച്ചു. ഫോട്ടോPPM1 Police station Hemalatha IPS_1 PPM1 Police station Online Pinarayi_1 പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻെറ പുതിയകെട്ടിടം മുഖ്യമന്ത്രിക്കുവേണ്ടി പെരിന്തൽമണ്ണ എ.എസ്.പി ഹേമലത ശിലാഫലകം നീക്കി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story