Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലങ്ങിയ വെള്ളം കണ്ട...

കലങ്ങിയ വെള്ളം കണ്ട ചോയിയാർകുന്ന് കോളനിക്ക് തെളിനീർ സഹായം

text_fields
bookmark_border
എടവണ്ണ: മഴ കനത്താൽ, പുഴ കലങ്ങിയാൽ മനസ്സ് കലങ്ങുന്ന ഗ്രാമത്തി​ൻെറ നിലവിളികൾക്ക് പരിഹാരം കണ്ട്​ അഷ്റഫ് ദോസ്ത്. കുണ്ടുതോട് ചോയിയാർകുന്ന് നിവാസികൾക്ക് ഇനി പേടിയില്ലാതെ വെള്ളം കുടിക്കാം. ശുദ്ധജലം കിട്ടാക്കനിയായിരുന്നു ഈ പ്രദേശക്കാർക്ക്. ചാലിയാറിൽനിന്ന്​ മോട്ടോർ ഉപയോഗിച്ചാണ് ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളം എടുത്തിരുന്നത്. കുടിവെള്ളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ശേഖരിച്ചിരുന്നത്. സൗജന്യ കിണർ റീച്ചാർജിങ്ങി​ൻെറ പത്രവാർത്ത കണ്ട് പ്രദേശവാസി സലാം കോയങ്ങോടൻ ബന്ധപ്പെട്ടത് പ്രകാരം പ്രദേശം സന്ദർശിച്ച ചാരിറ്റി പ്രവർത്തകൻ അഷ്റഫ് ദോസ്ത് പ്രദേശവാസികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കി. അമ്പതിനായിത്തിലധികം രൂപ മുതൽമുടക്കുള്ള രണ്ട് ജലശുദ്ധീകരണ പ്ലാൻറുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. 11 കുടുംബങ്ങൾ പ്ലാൻറി​ൻെറ ഗുണഭോക്താക്കളാണ്. പുളിക്കുഴി അലവി, സലാം കോയങ്ങോടൻ എന്നിവരുടെ വീടുകളിലാണ് പ്ലാൻറ് സ്ഥാപിച്ചത്. രണ്ട്​ വർഷം കൊണ്ട്‌ പൂർത്തിയാക്കിയ പ്ലാൻറിന് ചെലവ് വരുന്നത് വെള്ളം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ചാർജ് മാത്രമാണ്. കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന ആർക്കും സഹായം നൽകാൻ തയാറാണ് ദോസ്ത് അഷ്റഫ്. പ്ലാൻറ്​ പ്രവർത്തന സജ്ജമായ ചടങ്ങിൽ ആബിദ് കാളികാവ്, ദോസ്ത് ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി സക്കീർ ഹുസൈൻ, റിൻഷിദ്, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു. വർഷങ്ങളായി ഉപയോഗിക്കുന്ന മലിനമായ പുഴവെള്ളത്തിൽനിന്ന്​ മോചനം നൽകിയ ദോസ്തിനെയും സംഘത്തെയും സ്നേഹവിരുന്ന് നൽകിയാണ് നാട്ടുകാർ യാത്ര അയച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story