Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTതളിപ്പറമ്പിൽ ഓട്ടോകൾക്ക് വീണ്ടും ഒറ്റ-ഇരട്ട അക്ക സമ്പ്രദായം
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിൽ ഓട്ടോറിക്ഷകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം വീണ്ടും നടപ്പാക്കാൻ നഗരസഭയുടെ തീരുമാനം. ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ വെള്ളിയാഴ്ച മുതലാണ് സംവിധാനം നിലവിൽ വരുക. കോവിഡ് പശ്ചാത്തലത്തിൽ ഓട്ടോകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികളുടെ ദുരിതം ചർച്ച ചെയ്യാനായി തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളുമായി ചർച്ച നടത്തി. ഇതിനെത്തുടർന്നാണ് തളിപ്പറമ്പിൽ വീണ്ടും ഓട്ടോകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക ഓട്ടോകൾക്ക് സർവിസ് നടത്താം. ബാക്കി ദിവസങ്ങളിൽ മറ്റ് ഒാേട്ടാകൾക്കും. ഞായറാഴ്ചകളിൽ ഈ സമ്പ്രദായം ഉണ്ടാകില്ല. നേരത്തേ ലോക്ഡൗൺ ഇളവിനെ തുടർന്ന് തളിപ്പറമ്പിൽ തഹസിൽദാറും പിന്നീട് നഗരസഭയും ഓട്ടോകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്തിയിരുെന്നങ്കിലും ദീർഘനാൾ ഇതു നിലനിന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story