Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചത്ത എരുമയെ പാതയോരത്ത്...

ചത്ത എരുമയെ പാതയോരത്ത് തള്ളിയ നിലയിൽ

text_fields
bookmark_border
തേഞ്ഞിപ്പലം: പടിക്കൽ-പറമ്പിൽപീടിക റോഡിലെ മൂച്ചിക്കലിനും കുമ്മംതൊടു പാലത്തിനുമിടയിൽ ചത്ത എരുമയെ പാതയോരത്ത് തള്ളി. പ്രഭാതസവാരിക്കാരാണ്‌ സംഭവം ആദ്യം കണ്ടത്. കാടുമൂടിക്കിടക്കുന്ന പാതയോരത്ത് ചത്ത എരുമയെ കണ്ടത് നാട്ടുകാർ പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞതോടെ ദുർഗന്ധം പരിസരത്താകെ പരക്കാൻ തുടങ്ങി. നായ്​ക്കളുടെ ഭീഷണിയുള്ളതിനാൽ പഞ്ചായത്ത് അധികൃതർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനോട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമാണെന്ന പരാതിയു​ണ്ട്. photo - mt chatha eruma പറമ്പിൽപീടിക-പടിക്കൽ റോഡിലെ മൂച്ചിക്കൽ കുമ്മംതൊട്​ പാലത്തിന് സമീപം പാതയോരത്ത് ചത്ത എരുമയെ തള്ളിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story