Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിരണ്ടോടിയ പോത്തി​െൻറ...

വിരണ്ടോടിയ പോത്തി​െൻറ പരാക്രമം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
വിരണ്ടോടിയ പോത്തി​ൻെറ പരാക്രമം; മൂന്നുപേർക്ക് പരിക്ക് ഓട്ടോയിടിച്ച് ചത്തു തിരൂരങ്ങാടി: വിരണ്ടോടിയ പോത്തി​ൻെറ പരാക്രമത്തിൽ മൂന്നുപേർക്ക് പരിക്ക്. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കന്നുകാലി കച്ചവടക്കാരനായ വ്യക്തി പോത്തുകളെ വടക്കേ മമ്പുറത്ത് പുഴയിൽ കുളിപ്പിക്കുന്നതിനിടെ ഒന്ന്​ വിരണ്ടോടുകയായിരുന്നു. പോത്തി​ൻെറ ആക്രമണത്തിൽ വടക്കേ മമ്പുറം കടവത്ത് ഹസ​നെ (65) കൈയെല്ല് പൊട്ടി തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പടിയിലെ പി.കെ. മുഹമ്മദ് ബിശർ ഇബ്രാഹിം (മൂന്ന്), മുടയംപുലാക്കൽ സൈതലവി (65) എന്നിവർക്കും പരി​േക്കറ്റു​. പോത്ത് പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിൽ വീണു. ഇടിയുടെ ആഘാതത്തിൽ തളർന്നുവീണ പോത്തിനെ നാട്ടുകാർ വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും ചത്തു. തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹീമി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഫോട്ടോ: mt viranda pothu വിരണ്ടോടിയ പോത്ത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിൽ വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story