Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാൺലൈൻ പഠനത്തിന്...

ഒാൺലൈൻ പഠനത്തിന് കൂട്ടായി അധ്യാപകരുടെ ഇംഗ്ലീഷ് ബ്ലോഗും

text_fields
bookmark_border
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഇംഗ്ലീഷ് വിഭാഗത്തി​ൻെറ 'ഇംഗ്ലീഷ് ബ്ലോഗി'ന്​ തുടക്കം. ഇംഗ്ലീഷ് സബ്ജക്ട് ഗ്രൂപ് ഓൺലൈൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ബ്ലോഗ് ആരംഭിച്ചത്. ഓരോ ആഴ്ചയിലേയും ഇംഗ്ലീഷ്​ ഓൺലൈൻ ക്ലാസിൻറ ഭാഗമായി ക്ലാസ് ‌/സബ്ജക്ട് ഗ്രൂപ്പുകളിൽ ലഭ്യമാക്കുന്ന പഠനക്കുറിപ്പുകളും മറ്റും അതത്​ ദിവസങ്ങളിൽ ബ്ലോഗിൽ ഉൾപ്പെടുത്തും. ബ്ലോഗ് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) അക്കാദമിക് ജോയൻറ്​ ഡയറക്ടർ ഡോ. പി.പി. പ്രകാശൻ ഉദ്​ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മുഹമ്മദ്‌ സലീം മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കീഴിശ്ശേരി മുസ്തഫ, പ്രിൻസിപ്പൽ കെ.വി. ഫൗസിയ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ്‌ മുസ്തഫ, സ്​റ്റാഫ്‌ സെക്രട്ടറി വി.പി. ജയരാജൻ എന്നിവരും സംസാരിച്ചു. ഇംഗ്ലീഷ് അധ്യാപകരായ ബിജീഷ്, പ്രശാന്ത്, ഫെബിത ഉമ്മർ, ഫസീന എന്നിവരാണ് ഇംഗ്ലീഷ് ബ്ലോഗി​ൻെറ ശിൽപികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story