Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഫ് അനുമോദന...

സ്വാഫ് അനുമോദന സായാഹ്നം

text_fields
bookmark_border
കണ്ണൂർ: ജംഇയ്യതുൽ മുഅല്ലിമീൻ കേന്ദ്ര കൗൺസിൽ സാരഥികൾക്ക് സ്വാഫ് ഇൻറർനാഷനൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കെ.പി.പി. തങ്ങൾ അൽ ബുഹാരി ഉദ്​ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ മൗലാനാ മാണിയൂർ അഹ്​മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കാരുണ്യ പ്രവർത്തനത്തിലൂടെ സാമൂഹിക പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്​ദുൽ കരീം അൽ ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാരഥികളായ മണിയൂർ അഹ്​മദ് മൗലവി, അബ്​ദുസ്സമദ് മുട്ടം, അയ്യൂബ് ഹസനി എന്നിവർക്ക് പാണക്കാട് നൗഫൽ ശിഹാബ് തങ്ങൾ ഉപഹാരം നൽകി. മാണിയൂർ അബ്​ദുർറഹ്​മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്​ദുസ്സമദ് മുട്ടം, അയ്യൂബ് ഹസനി ബാംഗ്ലൂർ, സിദ്ദീഖ് ദാരിമി ബക്കളം, അബ്​ദു ശുക്കൂർ ഫൈസി പുഷ്പഗിരി, മുഹമ്മദ്ബ്നു ആദം, മുസ്തഫ കൊട്ടില, അഹ്​മദ് ബശീർ ഫൈസി, അബ്​ദുർറഹ്​മാൻ മിസ്ബാഹി, അബ്​ദുന്നാസിർ ഊർപ്പള്ളി, മുനീർ പറമ്പായി, അബ്​ദുല്ല ഫൈസി മാണിയൂർ, മുഹമ്മദ് ശാഫി റബ്ബാനി എന്നിവർ സംസാരിച്ചു. എൻ.എം. ബശീർ പുളിങ്ങോം സ്വാഗതവും നവാസ് ദാരിമി പടന്നോട്ട് നന്ദിയും പറഞ്ഞു. photo: upaharam swafi ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷററായി തെരഞ്ഞെടുത്ത മൗലാനാ മാണിയൂർ അഹ്​മദ് മൗലവിക്കുള്ള ഉപഹാരം പാണക്കാട് നൗഫൽ ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story