Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTമട്ടന്നൂരില്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
text_fieldsbookmark_border
മട്ടന്നൂര്‍: സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മട്ടന്നൂരില്‍ പൊലീസ് നടപടി ആരംഭിച്ചു. സാമൂഹിക അകലം പാലിക്കാതെ ആള്‍ക്കാര്‍ കൂടിനിന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഇരിട്ടിറോഡിലെ മത്സ്യമാര്‍ക്കറ്റ് അടപ്പിച്ചു. അടുത്തടുത്തുള്ള വാഹന പാര്‍ക്കിങ്ങും ഒഴിവാക്കി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറർ: പ്രാരംഭ നടപടി തുടങ്ങി മട്ടന്നൂര്‍: കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിൻെറ പ്രാരംഭ നടപടി തുടങ്ങി. എടയന്നൂര്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലാണ് 100 പേര്‍ക്കുള്ള ചികിത്സാസൗകര്യം ഒരുക്കുന്നത്. 50 പേര്‍ക്കുള്ള സാധനങ്ങള്‍ എടയന്നൂര്‍ ശാഖ മുസ്ലിം ലീഗ് കൈമാറി. ഭാരവാഹികളായ പി.പി. ഹാഷിം, ടി.പി. മുഹമ്മദ്, വി.കെ. സിറാജ് എന്നിവര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന് സാധനങ്ങള്‍ കൈമാറി. കീഴല്ലൂര്‍ പഞ്ചായത്ത് കോവിഡ് സൻെററിനുള്ള ഒരുക്കം പൂര്‍ത്തിയായതായും പൊതുസമൂഹത്തിൻെറ പിന്തുണ ലഭിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂനിറ്റ് 100 ബെഡ്ഷീറ്റ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story